തുണി കരിമ്പനടിച്ചോ? എളുപ്പത്തിൽ പരിഹരിക്കാം

അഞ്ജു സി വിനോദ്‌

മഴക്കാലത്ത് ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിൽ കരിമ്പനടിക്കുന്നത്. മഴക്കാലത്തെ ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഈ ഫം​ഗസ് തുണിയിൽ പിടിക്കാൻ കാരണമാകുന്നു. കരിമ്പനടിച്ച തുണി പിന്നീട് പഴയപടിയെത്തിക്കാൻ ചില പൊടിക്കൈകള്‍ നോക്കിയാലോ

വിനാഗിരി

വിനാ​ഗിരിയും വെള്ളവും ഒരേ അളവിൽ യോജിപ്പിച്ച ശേഷം അതിലേക്ക് കരിമ്പൻ ബാധിച്ച തുണി അരമണഇക്കൂർ മുക്കിവെയ്ക്കാം. ശേഷം വെയിലത്ത് ഉണക്കാൻ ഇടുക. കരിമ്പൻ നീക്കൻ ഇത് സഹായിക്കും.

ബേക്കിങ് സോഡ

ഒരു ബക്കറ്റ് വെള്ളത്തിൽ സോപ്പുപൊടി കലക്കി അതിലേക്ക് തുണി മുക്കിവെച്ച് അൽപ്പ സമയത്തിന് ശേഷം ബേക്കിങ് സോഡ വിതറുക. 10 മിനിറ്റ് കഴിഞ്ഞ് തുണി കഴുകിയെടുക്കാവുന്നതാണ്. ബേക്കിങ് സോഡയും വെള്ളവും പേസ്റ്റ് രൂപത്തിലാക്കി കരിമ്പൻ ബാധിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകുന്നതും ഫലപ്രദമാണ്.

പുളിച്ച മോര്

കരിമ്പൻ ബാധിച്ച ഭാഗത്ത് പുളിപ്പിച്ച മോര് പുരട്ടി രണ്ട്-മൂന്ന് മണിക്കൂർ കഴിഞ്ഞ് കഴുകാം.

നാരങ്ങയും ഉപ്പും

നാരങ്ങാനീരും ഉപ്പും ചേർത്ത് പേസ്റ്റ് ഉണ്ടാക്കി കരിമ്പൻ ബാധിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകാം.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമാണ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് തുണിയുടെ കരിമ്പൻ ബാധിച്ച ഭാ​ഗത്ത് 20 മിനിറ്റ് നേരം പുരട്ടിയ ശേഷം നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കുക.

potato in ground

ഈർപ്പം ഒഴിവാക്കാം

കഴുകിയ തുണികൾ വെയിലത്ത് നന്നായി ഉണകിയെടുക്കാൻ ശ്രദ്ധിക്കാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അലമാരയിൽ സൂക്ഷിക്കാം.