സമകാലിക മലയാളം ഡെസ്ക്
ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പാലും ഈത്തപ്പഴവും.
ധാരാളം പോഷകങ്ങളും വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം.
ഈന്തപ്പഴം പാലിൽ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ പാൽ നല്ലൊരു പാനീയമാണ്. എല്ലുകളെ ബലപ്പെടുത്തുന്ന കാൽസ്യം ഇതിലുണ്ട്. ഈന്തപ്പഴത്തിൽ ഫോസ്ഫറസും മഗ്നീഷ്യവുമുണ്ട്. ഇത് പാലിൽ ചേർക്കുമ്പോൾ രുചിയും പോഷകങ്ങളും ലഭിക്കുന്നു. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.
നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം പാലിൽ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം പാലിൽ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
പേശികളുടെ വളർച്ചയാണ് ഈന്തപ്പഴം പാലിൽ ചേർക്കുന്നതിന്റെ മറ്റൊരു ഗുണം. പേശികളുടെ വളർച്ചയ്ക്ക്, വ്യായാമത്തിന് മുൻപോ വൈകുന്നേരമോ ഒരു ഗ്ലാസ് ഈന്തപ്പഴം ചേർത്ത പാൽ കുടിക്കുക.
വിറ്റാമിന്‍ ബി6, മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം പാലിൽ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates