ശബ്ദവിരോധികൾ! മിസോഫോണിയ എന്ന അപൂർവ രോ​ഗം

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

മറ്റൊരാൾ ഭക്ഷണം ചവയ്ക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥതപ്പെടുത്താറുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ടോ?

misophonia | Pinterest

മിസോഫോണിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണിവ. പുറമെ കാണുന്നവർക്ക് വിചിത്രമെന്ന് തോന്നാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ചിലപ്പോൾ കൈവിട്ടു പോകാറുമുണ്ട്.

misophonia | Pinterest

എന്താണ് മിസോഫോണിയ

മിസോഫോണിയ എന്നാൽ ശബ്ദവിരോധം എന്നാണ് അർഥം. ചില ശബ്ദങ്ങൾ മാനസികമായി ട്രി​ഗർ ആവുകയും നിങ്ങൾ അസ്വസ്ഥനാകാനോ പ്രകോപിതനാകുന്നതിലേക്കോ നയിക്കാം. ഈ ശബ്ദങ്ങള്‍ ആക്രമണാത്മക പ്രതികരണത്തിനും കാരണമായേക്കാം.

misophonia | Pinterest

മിസോഫോണിയ ഒരു മാനസിക വെല്ലുവിളി അല്ലെങ്കിലും കോപം തുടങ്ങിയ പ്രശ്‌നങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ ശാരീരിക പ്രതികരണവും ഉണ്ടാക്കും.

misophonia | Pinterest

മിസോഫോണിയ വളരെ അപൂര്‍വമായ ഒരു രോഗമാണ്. ഇത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ആജീവനാന്ത രോഗമായി മാറുകയും ചെയ്യും.

misophonia | Pinterest

ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാണ് മിസോഫറോണിയയെ ട്രി​ഗർ ചെയ്യുന്നതെന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

misophonia | Pinterest

വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

misophonia | Pinterest