ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ വരുത്തുന്ന തെറ്റുകൾ

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിലെ പണി എളുപ്പമാക്കാൻ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ ചൂടാക്കി വീണ്ടും ഉപയോ​ഗിക്കുക എന്നത്.

Mistakes made when reheating food

സമയം ലാഭിക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും ഇത് സഹായിക്കുമെങ്കിലും ഫ്രിഡ്ജിലിരിക്കുന്ന ഭക്ഷണം എടുത്ത് നേരെ ചൂടാക്കുന്നതിന് മുൻപ് ഒന്നു ശ്രദ്ധിക്കണം.

Mistakes made when reheating food

ഭക്ഷണം പാകം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അത് ശരിയായ രീതിയിൽ വീണ്ടും ചൂടാക്കുന്നതും.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കുമ്പോൾ ആവർത്തിക്കാൻ പാടില്ലാത്ത ചില തെറ്റുകൾ നോക്കാം.

Mistakes made when reheating food

പുതിയ ഭക്ഷണവും പഴയതും ഒരുമിച്ച് ചേർക്കരുത്

രണ്ട് ഭക്ഷണങ്ങളുടെയും താപനിലയും ഫ്രഷ്നസും വ്യത്യസ്തമായിരിക്കും. അതിനാൽ പഴയ ഭക്ഷണം പ്രത്യേകം ചൂടാക്കിയ ശേഷം മാത്രം പുതിയതുമായി വേണമെങ്കിൽ മിക്സ് ചെയ്യുക.

Mistakes made when reheating food

ഒരേ ഭക്ഷണം പലതവണ ചൂടാക്കരുത്

ഭക്ഷണം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് ചൂടാക്കി വീണ്ടും തണുപ്പിക്കുമ്പോൾ, ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുള്ള താപനിലയിലാണ് അത് കൂടുതൽ സമയവും ഇരിക്കുന്നത്.

Mistakes made when reheating food

ആവശ്യമുള്ള അളവ് മാത്രം ചൂടാക്കുക

പാത്രത്തിലുള്ള ഭക്ഷണം മുഴുവനായി ചൂടാക്കുന്നതിന് പകരം, നിങ്ങൾക്ക് അപ്പോൾ കഴിക്കാൻ ആവശ്യമുള്ള അളവ് മാത്രം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക. ബാക്കി ഭാഗം ഫ്രിഡ്ജിൽ സുരക്ഷിതമായി തന്നെ ഇരിക്കട്ടെ.

Mistakes made when reheating food

ചൂടാക്കുമ്പോൾ നന്നായി ഇളക്കിക്കൊടുക്കുക

ക്ഷണം ഒരേപോലെ ചൂടാകാതിരുന്നാൽ തണുത്തിരിക്കുന്ന ഭാഗങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കും. അതിനാൽ ചൂടാക്കുന്നതിനിടയിൽ ഭക്ഷണം നന്നായി ഇളക്കിക്കൊടുക്കാൻ ശ്രദ്ധിക്കണം.

Mistakes made when reheating food

ഫ്രോസൺ ഭക്ഷണങ്ങൾ നേരിട്ട് ചൂടാക്കരുത്

ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നേരിട്ട് അടുപ്പത്തോ മൈക്രോവേവ് ഓവനിലോ വെച്ച് ചൂടാക്കുന്നത് വഴി ഭക്ഷണം എല്ലാ ഭാഗത്തും ഒരേപോലെ ചൂടാവില്ല. അതിനാൽ ഇവ പുറത്തുവെച്ച് ഐസ് പൂർണ്ണമായും ഉരുകിയ ശേഷം മാത്രം വീണ്ടും ചൂടാക്കുക.

frozen chicken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file