കറപറ്റിയ വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ തെറ്റുകൾ ചെയ്യരുതേ

സമകാലിക മലയാളം ഡെസ്ക്

വസ്ത്രത്തിൽ കാപ്പിയോ ചായയോ, എണ്ണയോ, മഞ്ഞളോ വീണാൽ ആദ്യം ചെയ്യുന്നത് ഉടൻ സോപ്പിട്ട് ശക്തമായി ഉരയ്ക്കുന്നതായിരിക്കും.

Mistakes made when washing stained clothes

എന്നാൽ ഈ രീതിയാണ് പലപ്പോഴും കറ കൂടുതൽ പടരാനും വസ്ത്രത്തിന്റെ നിറവും തുണിയുടെ ഗുണവും നശിക്കാനും കാരണം.

Mistakes made when washing stained clothes

ഓരോ കറയും അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്താൽ മാത്രമേ മികച്ച ഫലം ലഭിക്കൂ.

Mistakes made when washing stained clothes

കറപറ്റിയ വസ്ത്രങ്ങൾ കഴുകുമ്പോൾ ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.

Mistakes made when washing stained clothes

കറപറ്റിയ വസ്ത്രങ്ങൾ ഉരച്ച് കഴുകുന്നത് ഒഴിവാക്കണം. ഇത് കറ ആഴത്തിൽ പറ്റിപ്പിടിക്കാൻ കാരണമാകുകയും പിന്നീടിത് കഴുകി വൃത്തിയാക്കാനും ബുദ്ധിമുട്ടാകുന്നു. കറപറ്റിയ ഭാഗം മൃദുലമായ രീതിയിൽവേണം തുടച്ച് വൃത്തിയാക്കാൻ

Mistakes made when washing stained clothes

വസ്ത്രം മുഴുവനായും കഴുകുന്നതിന് മുമ്പ് കറകളയാൻ ശ്രദ്ധിക്കണം. അല്ലാതെ കഴുകുന്നത് കറ എളുപ്പം നീക്കം ചെയ്യുന്നതിന് തടസ്സമാകുന്നു.

Mistakes made when washing stained clothes

കറപറ്റിയ വസ്ത്രങ്ങൾ ഉടൻ തന്നെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കറ അധികനേരം ഇരിക്കുമ്പോൾ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.

Mistakes made when washing stained clothes

ചൂട് വെള്ളം ഉപയോഗിച്ച് കറപറ്റിയ വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കണം. ഇത് വസ്ത്രത്തിൽ കറ ആഴത്തിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു.

Mistakes made when washing stained clothes

ബ്ലീച്ച് ഉപയോഗിച്ച് കറപിടിച്ച വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കണം. ഇത് വസ്ത്രം പെട്ടെന്ന് കേടുവരാനും കറ നീക്കം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.

Mistakes made when washing stained clothes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File