സമകാലിക മലയാളം ഡെസ്ക്
അടുക്കളയിലെ ഏറ്റവും ഉപകാരപ്രദമായ ഉപകരണങ്ങളിലൊന്നാണ് മൈക്രോവേവ് ഓവൻ.
പക്ഷേ ചെറിയ പിഴവുകൾ പോലും ഭക്ഷണത്തിന്റെ രുചിയും ഉപകരണത്തിന്റെ ആയുസിനേയും ബാധിക്കും.
ഇനി നിങ്ങൾ മൈക്രോവേവ് ഓവൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കുക.
ഓവൻ ശരിക്കും ചൂടാകുന്നതിന് മുമ്പ് പാകം ചെയ്യാൻ ഭക്ഷണം വയ്ക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകമാകുന്നതിന് തടസമാകും. പാചകത്തിന് മുമ്പായി ഓവൻ കുറച്ച് നേരം ഓൺ ചെയ്ത് വയ്ക്കാം.
അലുമിനിയം ഫോയിൽ, ലോഹ പാത്രങ്ങൾ ഒഴിവാക്കുക.ലോഹ വസ്തുക്കൾ സ്പാർക്ക് ഉണ്ടാക്കാനും അപകടസാധ്യത വർധിപ്പിക്കാനും ഇടയാക്കും.
ഓരോ ഭക്ഷണത്തിനും വേറെ വേറെ താപനിലയാണ് വേണ്ടത്. അതിനാൽ കൃത്യമായ താപനിലയിൽ പാചകം ചെയ്യുക.
ഒരേസമയം വളരെ അധികം അളവിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ ഭക്ഷണം ശരിയായി പാകമാകില്ല. ആവശ്യത്തിന് മാത്രം വെക്കുക.
ഓവനുള്ളിൽ സാധനങ്ങൾ കൃത്യമായ സ്ഥലത്ത് വച്ചില്ലെങ്കിൽ ഭക്ഷണം നന്നായി പാകമായി കിട്ടുകയില്ല. ഓവന്റെ നടുഭാഗത്താണ് ചൂട് ഉണ്ടാവുക.
ഭക്ഷണം പാകമായോ എന്ന് നോക്കുന്നതിന് വേണ്ടി ഇടയ്ക്കിടെ ഓവന്റെ ഡോർ തുറന്ന് നോക്കുന്ന ശീലം ഒഴിവാക്കണം. ഇത് ശരിയായ രീതിയിൽ ചൂട് ലഭിക്കുന്നതിന് തടസമാകുന്നു.
ഉപയോഗത്തിന് ശേഷം മൈക്രോവേവ് ഓവൻ നന്നായി വൃത്തിയാക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും ബാക്ടീരിയ വളർച്ചയ്ക്കും കാരണമാകും.
ശ്രദ്ധയോടെ ഉപയോഗിച്ചാൽ മൈക്രോവേവ് കൂടുതൽ കാലം സുരക്ഷിതമായി പ്രവർത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates