യോഗയുടെ ഗുണം ലഭിക്കണമെങ്കിൽ ഈ തെറ്റുകൾ ആദ്യം ഒഴിവാക്കൂ

സമകാലിക മലയാളം ഡെസ്ക്

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണ് യോഗ.

Mistakes to avoid while doing yoga

എന്നാൽ മിക്ക വ്യക്തികളും, പ്രത്യേകിച്ച് തുടക്കക്കാർ യോ​ഗ ചെയ്യുമ്പോൾ ചില തെറ്റുകൾ വരുത്താറുണ്ട്. ഇത് യോ​ഗയുടെ ഫലപ്രാപ്തി കുറയ്ക്കും.

Mistakes to avoid while doing yoga

യോ​ഗ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില അബദ്ധങ്ങൾ.

Mistakes to avoid while doing yoga

വാം അപ്പ്

ശരിയായ വാം അപ്പ് ഇല്ലാതെ നേരിട്ട് തീവ്രമായ യോ​ഗ അഭ്യാസങ്ങളിലേക്ക് നേരട്ട് ചാടുന്നത് പേശികൾക്ക് ബുദ്ധിമുട്ടാകും. ലളിതമായ സ്ട്രെച്ചുകളും ചലനങ്ങളും തീവ്രമായ യോ​ഗ സെഷനായി നിങ്ങളുടെ മനസിനെയും പേശികളെയും സ‍‍ജ്ജമാക്കും.

Mistakes to avoid while doing yoga

ശ്വസന വ്യായാമം

യോഗയുടെ അടിസ്ഥാന ഘടകമാണ് ശ്വസനം. ശ്വസന ചലനങ്ങളുമായി സമന്വയിപ്പിക്കാൻ കഴിയാത്തത് മനസും ശരീരവും തമ്മിലുള്ള ബന്ധം കുറയ്ക്കും. നിങ്ങളുടെ പരിശീലനത്തിലുടനീളം എല്ലായ്പ്പോഴും ആഴത്തിലും തുല്യമായ രീതിയിലും ശ്വസിക്കാൻ ശ്രദ്ധിക്കുക.

Mistakes to avoid while doing yoga

അമിത ശ്രമം

ഒരു യോ​ഗ പോസ് ചെയ്യുന്നതിന് കഠിനമായി ശ്രമിക്കുന്നതോ ശാരീരിക പരിധികൾ കവിയുന്നതോ പേശികൾ പൊട്ടുന്നതിനും സന്ധി വേദനയ്ക്കും മറ്റ് പരിക്കുകൾക്കും കാരണമാകാം. ശരീരം ശ്രദ്ധിക്കുക, നിങ്ങളുടെ കംഫർട്ട് സോണിന് അനുസൃതമായി പോസുകൾ പരിഷ്കരിക്കുകയും ചെയ്യുക.

Mistakes to avoid while doing yoga

ആസനങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കുക

ഓരോ ആസനങ്ങളും ചെയ്യാൻ അതിന്റേതായ സമയം എടുക്കുക. ശരിയായ വിന്യാസത്തിലും ശ്വസനരീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആസനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയ്ക്കും തെറ്റായ നിർവഹണത്തിനും കാരണമാകും.

Mistakes to avoid while doing yoga

മോശം പോസ്ചർ

പോസുകളിലെ മോശം പോസ്ടർ കാലക്രമേണ അസ്വസ്ഥതയ്ക്കും പരിക്കിനും കാരണമാകും. ഒരു വിദ​ഗ്ധന്റെ നിർദേശ പ്രകാരം പോസ്ചറുകൾ കൃത്യമാക്കണം.

Mistakes to avoid while doing yoga

കൂൾ ഡൗൺ

യോഗ സെഷനുശേഷം, പിരിമുറുക്കം തടയാൻ കൂൾ-ഡൗൺ സ്ട്രെച്ചുകൾ ചെയ്യേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തെയും മനസ്സിനെയും വീണ്ടെടുക്കാനും സഹായിക്കുന്നു.

Mistakes to avoid while doing yoga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam