സമകാലിക മലയാളം ഡെസ്ക്
മുഖക്കുരു കൗമാരക്കാരിൽ മാത്രമല്ല, മുതിർന്നവരിലും സാധാരണയായി കാണപ്പെടുന്ന ഒരു ചർമ്മപ്രശ്നമാണ്.
എന്നാൽ മുഖക്കുരു മാറാൻ ശ്രമിക്കുന്നതിനിടെ പലരും ചെയ്യുന്ന ചില തെറ്റുകൾ പ്രശ്നം കൂടുതൽ വഷളാക്കും.
അതിനാൽ മുഖക്കുരു ഉള്ളവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുഖക്കുരു പൊട്ടിക്കരുത്
മുഖക്കുരു കൈകൊണ്ട് ഞെക്കുകയോ പൊട്ടിക്കുകയോ ചെയ്യുന്നത് അണുബാധയ്ക്കും കറുത്ത പാടുകൾക്കും കാരണമാകും. ചിലപ്പോൾ ഇത് സ്ഥിരമായ പാടുകൾ വരെ ഉണ്ടാക്കാം.
ഇടയ്ക്കിടെ മുഖം കഴുകരുത്
ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം കഴുകുന്നത് മതി. അമിതമായി കഴുകുന്നത് ചർമ്മത്തെ വരണ്ടതാക്കുകയും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാൻ കാരണമാവുകയും ചെയ്യും.
മുഖത്ത് കൈവെക്കുന്നത് കുറയ്ക്കുക
കൈകളിലെ അഴുക്കും ബാക്ടീരിയയും മുഖത്തേക്ക് പകരാൻ സാധ്യതയുണ്ട്. ഇത് പുതിയ മുഖക്കുരുക്കൾ വരാൻ കാരണമാകും.
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്
മേക്കപ്പും പൊടിയും ചർമ്മസുഷിരങ്ങൾ അടയ്ക്കും. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം വൃത്തിയാക്കുന്നത് നിർബന്ധമാണ്
എണ്ണ കൂടുതലുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
ചില ക്രീമുകളും സൗന്ദര്യവർധക ഉൽപ്പന്നങ്ങളും മുഖക്കുരു കൂട്ടാം. ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
വെള്ളം ധാരാളം കുടിക്കുക
ജലാംശം കുറയുമ്പോൾ ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. അതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.
ഉറക്കം കുറയ്ക്കരുത്
ഉറക്കക്കുറവും മാനസിക സമ്മർദ്ദവും മുഖക്കുരു വർധിപ്പിക്കാൻ ഇടയാക്കാം. ദിവസവും 7–8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.
ജങ്ക് ഫുഡ് അമിതമായി കഴിക്കരുത്
എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും അമിത മധുരമുള്ള ഭക്ഷണങ്ങളും ചിലരിൽ മുഖക്കുരു വർധിപ്പിക്കാൻ കാരണമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates