സമകാലിക മലയാളം ഡെസ്ക്
ഹിറ്റ് കോമ്പോ
മലയാളത്തിലെ ഹിറ്റ് കോമ്പോയാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാള തനിമ നിറഞ്ഞു തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷകർ ലഭിച്ചു.
70-ാം പിറന്നാൾ
ഇന്ന് സത്യൻ അന്തിക്കാടിന്റെ 70-ാം പിറന്നാൾ കൂടിയാണ്. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളിലൂടെ.
അപ്പുണ്ണിയിലൂടെ
1984 ല്‍ പുറത്തിറങ്ങിയ അപ്പുണ്ണി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കോമ്പോ ആരംഭിക്കുന്നത്.
ടിപി ബാലഗോപാലൻ എംഎ
ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രമാണ് മോഹൻലാലിനൊപ്പം ചെയ്തതിൽ തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് സത്യൻ അന്തിക്കാട് മുൻപൊരഭിമുഖത്തിൽ പറഞ്ഞിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു.
മോഹൻലാൽ കഥാപാത്രങ്ങൾ
സൂപ്പര്‍താരത്തിന്‍റെ യാതൊരു വിധ ഭാരങ്ങളുമില്ലാത്ത സാധാരണക്കാരന്‍റെ വേഷപകര്‍ച്ചയായിരുന്നു സത്യന്‍ അന്തിക്കാട് സിനിമകളില്‍ എന്നും മോഹന്‍ലാലിന്.
വരവേൽപ്പിലെ ഫൈറ്റ്
വരവേൽപ്പ് എന്ന സിനിമയിലെ ബസ് തല്ലിപൊളിക്കുന്ന രംഗത്തിലെ ഫൈറ്റ് ഡയറക്ട് ചെയ്തത് മോഹൻലാൽ ആയിരുന്നുവെന്ന കൗതുകവും സത്യൻ അന്തിക്കാട് അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
തലയെടുപ്പോടെ
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട് തുടങ്ങി ഈ കൂട്ടുകെട്ടിലെത്തിയ സിനിമകൾ ഇന്നും തലയെടുപ്പോടെ പ്രേക്ഷകമനസിൽ നിൽക്കുന്നവയാണ്.
എന്നും എപ്പോഴും
2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. മഞ്ജു വാര്യരായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്.
പുതിയ ചിത്രം
ഹൃദയപൂർവം ആണ് ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം. ചെറിയൊരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates