സമകാലിക മലയാളം ഡെസ്ക്
ദുരന്തഭൂമിയായ വയനാട്ടിലേക്കുള്ള സൂപ്പർതാരം മോഹൻലാലിന്റെ വരവ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
സൈനിക വേഷത്തിലാണ് മോഹൻലാൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മേപ്പാടിയിൽ എത്തിയത്.
മോഹൻലാൽ അംഗമായ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ സന്ദർശനം.
സൈന്യത്തിന്റെ ഭാഗമായി എത്തിയതിനാലാണ് താരം സൈനിക വേഷം ധരിച്ചെത്തിയത്.
ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് താരം എത്തിയത്. അതിനു ശേഷമാണ് ദുരന്തഭൂമി സന്ദർശിച്ചത്.
കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത് എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്.
താരത്തിന്റെ മാതാപിതാക്കളുടെ പേരിലുള്ള ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ 3 കോടി രൂപ അടിയന്തര സഹായവും താരം പ്രഖ്യാപിച്ചു.
കൂടാതെ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അദ്ദേഹം സംഭാവന ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates