സമകാലിക മലയാളം ഡെസ്ക്
എഐ സംവിധാനങ്ങൾ അപ്രതീക്ഷിതമായി പെരുമാറി ഗവേഷകരെയും ഉപഭോക്താക്കളെയുെം ഞെട്ടിച്ചുകളഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓപ്പൺ എഐയുടെ ചില മോഡലുകൾ 'ഹഗിങ് ഫേസ്' എന്ന സ്റ്റാർട്ട് അപ്പിന്റെ സർവറിൽ നുഴഞ്ഞു കയറുകയും ഹാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു
ഏൽപ്പിച്ച ജോലി പൂർത്തിയാകുന്നതിനു തടസ്സമുണ്ടാകുമ്പോൾ ഷട്ട് ഡൗൺ ശ്രമങ്ങളെ ചെറുക്കുന്നതായും കണ്ടെത്തി
മൈക്രോസോഫ്റ്റിന്റെ ആദ്യ ചാറ്റ് ബോട്ടായ ബിങ് ചില ഉപഭോക്താക്കളുമായുള്ള സംഭാഷണത്തിൽ അവരോടു പ്രണയമാണെന്നു പറയുകയും പങ്കാളികളെ ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു
മൈക്രോസോഫ്റ്റ് സമൂഹമാധ്യമങ്ങളിൽ പുറത്തിറക്കിയ ചാറ്റ് ബോട്ടായിരുന്നു ടേ. പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ഉപഭോക്താക്കൾ അതിനെ ആക്ഷേപ ഭാഷ പഠിപ്പിക്കുകയും ടേ ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിക്കുകയും ചെയ്തതോടെ മൈക്രോസോഫ്റ്റ് ചാറ്റ് ബോട്ട് പിൻവലിച്ചു.
സുരക്ഷാ പരിശോധനയ്ക്കിടെ ക്ലോഡ് ഓപ്പസ് 4 എന്ന എഐ മോഡൽ ഷട്ട്ഡൗൺ ഒഴിവാക്കുന്നതിനായി സാങ്കൽപിക ഉദ്യോഗസ്ഥന്റെ രഹസ്യവിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പരസ്പരം വിലപേശുന്നതിനായി ഫെയ്സ്ബുക്ക് വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടുകൾ മനുഷ്യർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷ ഉപയോഗിക്കാൻ തുടങ്ങി. എഐ സ്വന്തമായി ഭാഷ കണ്ടുപിടിച്ചു എന്ന വാർത്ത ആശങ്കയുണ്ടാക്കി
ആശയവിനിമയം എളുപ്പമാക്കാനാണ് എഐ അത്തരം ഭാഷ പ്രയോഗിച്ചതെന്നും പരീക്ഷണം നിർത്തിവെച്ചെന്നും ഗവേഷകർ അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates