സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷം കാരണം ചര്‍മ്മം വരളും.
നനഞ്ഞ കാലാവസ്ഥയില്‍ തൊലിയില്‍ പൊട്ടല്‍ ഉണ്ടാകുവാനും തന്മമൂലം അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്.
അതിനാല്‍ തണുപ്പുള്ള ഈ കാലാവസ്ഥയില്‍ ചര്‍മ്മ-കേശ സംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.
സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. സോപ്പോ മറ്റോ ഉപയോഗിച്ച് കൈയ്യും കാലും ഇടയ്ക്കിടെ കഴുകുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് ചര്‍മം വരളാന്‍ കാരണമാകാം.
തൊലി വരളാതെയിരിക്കാന്‍ എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണ്. സാധാരണ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
തലമുടി ഇടയ്ക്കിടെ ഷാംപൂ ചെയ്യാതിരിക്കുക. ഷാംപൂ ചെയ്യുമ്പോൾ കണ്ടീഷണര്‍ ഉപയോഗിക്കുക.
നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ കായ് എന്ന് പറയുന്ന ഫംഗസ് രോഗം വരാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കാന്‍ ശ്രദ്ധിക്കണം.
Monsoon skin and hair careരാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ നന്നായി കഴുകി ഈര്‍പ്പം തുടച്ചു മാറ്റി ഇമിഡസോള്‍ അടങ്ങിയ പൗഡര്‍ കാല്‍വിരലില്‍ പൂശുക.
നഖങ്ങളില്‍ നെയില്‍ പോളിഷ് പുരട്ടുന്നത് ഇര്‍പ്പം തിങ്ങി നില്‍ക്കാതിരിക്കാന്‍ സഹായിക്കും.
കാലിന്റെയും കൈയ്യുടെയും നഖം അകത്തേക്ക് കയറ്റി വെട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. നഖത്തിനിടയില്‍ നനവ് മാറാതിരിക്കാനും അഴുക്ക് കയറാനും അണുബാധ ഉണ്ടാകുവാനും ഇത് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates