മൂഡ് ഓഫ് ആണോ? ഈ ഭക്ഷണങ്ങൾ നിങ്ങളെ ഓൺ ആക്കും

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ഭക്ഷണക്രമങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യ‌മാണ്.

Salad | Pinterest

ചില തരം ഭക്ഷണങ്ങള്‍ക്ക്‌ നമ്മുടെ മൂഡ്‌ മെച്ചപ്പെടുത്തി വിഷാദരോഗത്തില്‍ നിന്ന്‌ നമ്മെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന്‌ ന്യൂട്രീഷണല്‍ സൈക്കോളജിസ്‌റ്റുകള്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

അത്തരത്തിലുള്ള മൂഡ് ചേഞ്ചിങ് ഭക്ഷണങ്ങൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ബദാം

മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Almond | Pinterest

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷ് ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് വിഷാദം, സ്ട്രെസ്, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കും.

Sardine fish | Pinterest

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Dark choclate | Pinterest

അവക്കാഡോ

അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ വിഷാദവും സ്‌ട്രെസും കുറയ്ക്കാന്‍ സഹായിക്കും.

avocado | Pinterest

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Sweet potato | Pinterest

നേന്ത്രപ്പഴം

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

Banana | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file