മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം കൂടുതൽ ശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ് മഞ്ഞുകാലം. അതുകൊണ്ടുതന്നെ ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണിത്.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകേണ്ട കാലം കൂടിയാണ് മഞ്ഞുകാലം.

പ്രതീകാത്മക ചിത്രം | Pexels

എന്തൊക്കെയാണ് ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വൈറ്റമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.

പ്രതീകാത്മക ചിത്രം | Pexels

തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ഇത്തരം കിഴങ്ങുവർ​ഗങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pexels

മഞ്ഞുകാലത്ത് ഏത് പഴകിയ ഇറച്ചിയും ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അതിനാൽ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട. ഇലക്കറികള്‍ എള്ള് എന്നിവ നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

മഞ്ഞുകാലത്ത് നിർജ്ജലീകരണം കൂടുതലായിരിക്കും.അതിനാൽ 8 ഗ്ലാസ്സ് വെള്ളം നിർബന്ധമായും കുടിക്കണം.

പ്രതീകാത്മക ചിത്രം | Pexels

വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം.

പ്രതീകാത്മക ചിത്രം | Pexels

ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ പൂർണ്ണമായും ഒഴിവാക്കി നിര്‍ത്തണം.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File