സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് ഈര്‍പ്പവും കാലാവസ്ഥാ മാറ്റങ്ങളും കാരണം പച്ചക്കറികളില്‍ ബാക്ടീരിയ, ഫംഗസ്, കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യം കൂടുതലാകാന്‍ സാധ്യതയുണ്ട്.
ശരിയായി കഴുകാതെയോ പഴകിയ പച്ചക്കറികളോ ഉപയോഗിക്കുന്നത് വയറിളക്കം, ഭക്ഷ്യ വിഷബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
മഴക്കാലത്ത് പച്ചക്കറി ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
പാചകം ചെയ്യുന്നതിനോ മുൻപ് കാണുന്നതും അല്ലാത്തതുമായ അഴുക്കും സൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്‌തെന്ന് ഉറപ്പാക്കാം. ശുദ്ധമായ ഒഴുകുന്ന വെള്ളം ഉപയോഗിച്ച് കഴുകാം.
ചെളി, കീടങ്ങളുടെ മുട്ട, ബാക്ടീരിയ എന്നിവ പോയെന്ന് ഉറപ്പാക്കുക.
ഉപ്പുവെള്ളത്തില്‍ കുതിര്‍ക്കുന്നത് ഇലക്കറികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ടേപ്പ് വേം മുട്ടകള്‍, ലാര്‍വകള്‍, കീടനാശിനികള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.
ഒരു പാത്രം വെള്ളത്തില്‍ 1 ടീസ്പൂണ്‍ വിനാഗിരി അല്ലെങ്കില്‍ ബേക്കിങ് സോഡ ചേര്‍ക്കുക, അണുവിമുക്തമാക്കാനും ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കാനും നല്ലതാണ്.
ചീര, മല്ലിയില, ലെറ്റൂസ് എന്നിവയില്‍ ടേപ്പ് വേമുകള്‍ അല്ലെങ്കില്‍ ജിയാര്‍ഡിയ പോലുള്ള പരാദ ജീവികളുടെ മുട്ടകള്‍ അടങ്ങിയിരിക്കാമെന്നതിനാല്‍ അവ പരമാവധി ഒഴിവാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates