സമകാലിക മലയാളം ഡെസ്ക്
മഴക്കാലം എത്തുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും സാധാരണയായി കുറയാറുണ്ട്.
ഇതോടെ ജലദോഷം, പനി, വൈറൽ രോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ എളുപ്പത്തിൽ പിടിപെടാൻ സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ അൽപം കൂടുതൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്.
മഴക്കാലത്ത് ചായയ്‌ക്കൊപ്പം എണ്ണ പലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മഴക്കാലത്ത് ഇത് നമ്മുടെ ദഹനത്തെ ബാധിക്കാം. ഇത് ബ്ലോട്ടിങ് പോലുള്ള അവസ്ഥയിലേക്ക് നയിക്കാന്‍ കാരണമാകും.
മഴക്കാലത്ത് ഇലക്കറികള്‍ കൊണ്ട് സാലഡ് കഴിക്കുന്നത് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. കാരണം ഇലക്കറികളില്‍ ഈ സമയം ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാലഡിന് പകരം മഴക്കാലത്ത് സൂപ്പ് ആണ് സുരക്ഷിതം.
മഴക്കാലത്ത് ആമാശയത്തിന് തൈര് മികച്ചതാണ് എന്നാല്‍ പാല്‍ കുടിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കാം. മഴക്കാലത്ത് പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.
മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മാത്രമല്ല, അമിതവണ്ണത്തിനും കാരണമാകാം.
മഴക്കാലത്ത് നിങ്ങളുടെ ആമാശത്തിന് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് പാവലും പടവലവും പോലെ നാരുകളും ജലാംശവും അടങ്ങിയ പച്ചക്കറികള്‍.
മഴക്കാലത്ത് ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്ന കുറയ്ക്കാന്‍ പാടില്ല. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജലാംശം അനിവാര്യമാണ്. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates