വേനൽക്കാലത്ത് വളർത്തു നായകൾക്കും നൽകാം കൂടുതൽ സംരക്ഷണം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാല ചൂട് മനുഷ്യരെ പോലെ തന്നെ നായകളേയും ബാധിക്കുന്നു.

Dog | Pinterest

ശരീരത്തിൽ ചൂട് നിയന്ത്രിക്കാനുള്ള കഴിവ് കുറവായതിനാൽ നായകൾക്ക് ഹീറ്റ് സ്‌ട്രോക്ക് പോലുള്ള ഗുരുതര പ്രശ്നങ്ങൾ വരെ ഉണ്ടാകാം.

Dog | Pinterest

അതിനാൽ ഈ കാലത്ത് അവർക്കു പ്രത്യേക ശ്രദ്ധയും കരുതലും അനിവാര്യമാണ്.

Dog | Pinterest

നായകൾക്ക് മുഴുവൻ സമയവും തണുത്ത കുടിവെള്ളം ഉറപ്പാക്കണം. ചെറിയ ഇനം നായകൾക്ക് 2-3 ലിറ്റർ വരെ കുടിവെള്ളവും ഇടത്തരം ഇനം നായകൾക്ക് 4-5 ലിറ്റർ വരെ കുടിവെള്ളവും വലിയ ജനുസ്സ് നായകൾക്ക് 6-10 ലിറ്റർ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്.

Dog | Pinterest

ചൂട് കൂടിയ സമയങ്ങളിൽ തീറ്റ നൽകുന്നത് ഒഴിവാക്കണം. ആകെ ഒരു ദിവസം നൽകുന്ന തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നൽകണം.

Dog | Pinterest

ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാരത്തിൽ യീസ്റ്റ്, അല്ലെങ്കിൽ മറ്റ് പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തണം. ഇതിനായി തീറ്റയിൽ തൈര് ചേർക്കാം.

Dog | Pinterest

വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ടാബ്ലെറ്റുകളും, ലിവർ ടോണിക്കുകളും പതിവായി നൽകി ശരീരസമ്മർദം കുറയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

പപ്പായ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഫലവർഗങ്ങൾ നായകളുടെ പകൽ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

കൂടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓട്, വൈക്കോൽ എന്നിവ പാകുന്നതും ചണച്ചാക്കോ, പനയോലയോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഹീറ്റ് സ്‌ട്രോക്ക് തടയുന്നതിനായി പകൽ, നനച്ച തുണികൊണ്ട് നായകളുടെ ശരീരം തുടച്ചു നൽകാം.

പ്രതീകാത്മക ചിത്രം | Pinterest

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പകൽവേളകളിൽ അൽപ്പ സമയത്തേക്കാണെങ്കിൽ പോലും നായകളെ ഉള്ളിലടച്ച് പുറത്ത് പോവരുത്.

പ്രതീകാത്മക ചിത്രം | Pinterest

ഹീറ്റ് സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നായകളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവ്വൽ പുതപ്പിക്കണം. കാറ്റും നൽകണം.

പ്രതീകാത്മക ചിത്രം | Pinterest

ഹീറ്റ് സ്‌ട്രോക്കേറ്റ നായകൾക്ക് തണുത്ത വെള്ളം ധാരാളം കുടിയ്ക്കാൻ നൽകണം. എന്നാൽ വെള്ളം നിർബന്ധിച്ച് കുടിപ്പിക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File