സമകാലിക മലയാളം ഡെസ്ക്
ഓണക്കാലത്തെ തിരക്കു പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ആഴ്ചയിൽ രണ്ടുതവണയാണ് സർവീസുള്ളത്
ഓഗസ്റ്റ് 13 മുതൽ സെപ്തംബർ 6 വരെയാണ് സർവീസ്
ചെന്നൈ സെൻട്രലും കൊല്ലവും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ട്രെയിൻ നമ്പർ- 06117 ( ചെന്നൈ സെൻട്രൽ - കൊല്ലം): എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും 11-50 ന് ചെന്നൈയിൽ നിന്നും തിരിക്കും
ട്രെയിൻ നമ്പർ - 06118: എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 06.45ന് കൊല്ലത്തുനിന്നും തിരികെ ചെന്നൈലേക്ക്
ബെംഗളൂരുവിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
ഓഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ (ബെംഗളൂരു) നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ തിരിച്ചും സർവ്വീസ് നടത്തും
ഇത്തവണ ഓണത്തിന് കേരളത്തിലേക്ക് 100 ൽ അധികം ട്രെയിൻ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates