സമകാലിക മലയാളം ഡെസ്ക്
പലര്‍ക്കും ദിവസം തുടങ്ങുമ്പോഴേ മടുപ്പാണ്. ഊര്‍ജ്ജവും സന്തോഷവുമൊക്കെ ചോര്‍ന്നു പോകുന്നതായി തോന്നുന്നുണ്ട്? ദിവസം മുഴുവന്‍ ഹാപ്പി ആയിയിരിക്കാന്‍ ചില മോണിങ് ട്രിക്സ് പരീക്ഷിച്ചാലോ...
ജേണലിങ്
രാവിലെ ജേണല്‍ എഴുതുന്ന ശീലം ഒരു പരിധിവരെ നിങ്ങളുടെ മടുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ജേണല്‍ ചെയ്യുന്നത് ഒരു ദിവസത്തേക്കും പ്ലാനിങ് നടത്താനും ദിവസത്തെ കുറിച്ച് വ്യക്തത വരുത്താനും സഹായിക്കും.
മെഡിറ്റേഷന്‍
മെഡിറ്റേഷന്‍, ശ്വസനവ്യായാമം പോലുള്ളവ നിങ്ങളുടെ സമ്മര്‍ദം കുറച്ച് നിങ്ങളെ ശാന്തമാക്കാനും പോസിറ്റീവ് ആകാവും സഹായിക്കും.
ഇളംവെയില്‍
രാവിലെയുള്ള ഇളംവെയില്‍ കാണുന്നതു തന്നെ നമ്മളില്‍ പ്രതീക്ഷയും സന്തോഷവും നിറയ്ക്കും. രാവിലെയുള്ള മിതമായ നടത്തം, പൂന്തോട്ട പരിപാലനം തുടങ്ങിയവ ശീലിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും.
വ്യായാമം
രാവിലെ കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാനും സഹായിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാക്കും.
ചിരി
ചിരിക്കാന്‍ പിശുക്കു കാണിക്കേണ്ട. മനസു തുറന്ന് ചിരിക്കുന്നത് നിങ്ങളുടെ ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ച മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.