സമകാലിക മലയാളം ഡെസ്ക്
മഴക്കാലമായാൽ മുറ്റത്തും ചുമരിലും മേൽക്കൂരയിലും പറ്റിപ്പിടിച്ച് വീടിന്റെ ഭംഗി കെടുത്തുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പായൽ.
നിരന്തരം ലഭിക്കുന്ന ഈർപ്പവും സൂര്യപ്രകാശത്തിന്റെ കുറവും കാരണം പായൽ അതിവേഗം വളരുന്നു.
ഇത് വീടിന്റെ സൗന്ദര്യം കുറയ്ക്കുക മാത്രമല്ല, നിലത്തും പടികളിലും വഴുക്കൽ ഉണ്ടാക്കി അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
അതിനാൽ മഴക്കാലത്ത് പായൽ നിയന്ത്രിക്കാനും വീടിന്റെ വൃത്തിയും ഭംഗിയും നിലനിർത്താനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്ടുമുറ്റത്ത് നടക്കുന്ന വഴിയില്‍ ചെടിച്ചട്ടികള്‍ ഉണ്ടെങ്കില്‍ അത് മാറ്റിവെക്കുക. ഇലകള്‍ വീഴുന്നത് തടഞ്ഞാല്‍ തന്നെ പായല്‍ കെട്ടുന്നത് ഇല്ലാതാക്കാം.
മുറ്റത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതും പായലിനെ പ്രതിരോധിക്കാന്‍ നല്ലതാണ്. ശേഷം ചൂലോ ബ്രഷോ ഉപയോഗിച്ച് ഉരച്ചു കഴുകിക്കളയണം.
കോണ്‍ക്രീറ്റ് പ്രതലങ്ങളില്‍ വിനാഗിരിയും വെള്ളവും കലര്‍ത്തിയ മിശ്രിതം തളിച്ച ശേഷം പായല്‍ നീക്കം ചെയ്യാം. എന്നാല്‍ മുറ്റത്ത് ടൈല്‍ പാകിയിട്ടുണ്ടെങ്കില്‍ നിറവ്യത്യാസം വരാനിടയുണ്ട്.
മരക്കൊമ്പുകള്‍ മഴ കനക്കും മുന്‍പ് വെട്ടി നിര്‍ത്തുന്നത് നല്ലതാണ്. ഇല കൊഴിയുന്നത് തടയുമെന്ന് മാത്രമല്ല, കാറ്റിന്റെ ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും
മുറ്റത്ത് പന്തലിട്ട് ചെടികളോ പച്ചക്കറികളോ വളർത്തുന്നുണ്ടെങ്കിൽ ഇവയുടെ ഇല താഴേക്ക് വീഴാതെ അടിയില്‍ ഷീറ്റ് കെട്ടണം.
മുറ്റത്തിട്ട കോണ്‍ക്രീറ്റിലോ ഇന്റര്‍ലോക്കിലോ വിള്ളലുകളോ വിടവോ ഇല്ലാതെ നോക്കണം. ഇവിടങ്ങളില്‍ പായലുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മുറ്റത്ത് എവിടെയും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കണം.
കല്ലുപ്പ്, കുമ്മായപ്പൊടി എന്നിവയും പായല്‍ പ്രതിരോധത്തിന് ഉപയോഗിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates