മനോഹരം മഹാവനം; കാണാം ഇന്ത്യയിലെ സുന്ദരമായ ഏഴ് കാടുകള്‍

സമകാലിക മലയാളം ഡെസ്ക്

സാരന്ദ വനം, ജാര്‍ഖണ്ഡ് - 820 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനത്തില്‍ ഹോ ജനത വസിക്കുന്നു. വന്യജീവികളാല്‍ സമ്പന്നമായ വനത്തിന് 'സാരന്ദ' എന്ന പേര് ലഭിച്ചത് ജലസ്രോതസ്സുകള്‍, പച്ചപ്പ്, വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥ എന്നിവ കാരണമാണ്.

സാരന്ദ വനം

സുന്ദര്‍ബന്‍സ് വനം, പശ്ചിമ ബംഗാള്‍ -ലോകത്തെ തന്നെ സജീവമായ ഡെല്‍റ്റ പ്രദേശമാണിത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. 260 പക്ഷിവര്‍ഗങ്ങളുള്ള ഇവിടം ബംഗാള്‍ കടുവകള്‍ക്ക് പേരു കേട്ട ഇടമാണ്.

സുന്ദര്‍ബന്‍സ് ഫോറസ്റ്റ്

നംദഫ നാഷണല്‍ പാര്‍ക്ക് - ഇന്ത്യയിലെ നാലാമത്തെ വലിയ ദേശീയോദ്യാനമാണിത്. കിഴക്കന്‍ ഹിമാലയത്തോട് ചേര്‍ന്ന് 1,985 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നു. അരുണാചല്‍ പ്രദേശിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

നംദഫ നാഷണല്‍ പാര്‍ക്ക്

നീലഗിരി - പശ്ചിമ- പൂര്‍വ ഘട്ടങ്ങള്‍ക്ക് അഭിമുഖമായി കാണുന്നു. പുഷ്പിക്കുന്ന 3500ളം സസ്യവര്‍ഗങ്ങള്‍ ഇവിടെ കാണാം. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.

നീലഗിരി

മാവ്ഫ്ലാങ് പുണ്യവനം, മേഘാലയ- 192 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മാവ്ഫ്ലാങ് പുണ്യവനം, പുള്ളിപ്പുലിയുടെയോ കടുവയുടെയോ രൂപമെടുക്കുന്ന പ്രാദേശിക ദേവതയായ ലബാസയുടെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു.

മാവ്ഫ്ലാങ് പുണ്യവനം

പിച്ചാവരം കണ്ടല്‍ക്കാടുകള്‍, തമിഴ്‌നാട് -ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍ക്കാടായി ഇതറിയപ്പെടുന്നു. 2004-ലെ സുനാമിയില്‍ ഉള്‍നാടന്‍ പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ട് ഒരു ബഫര്‍ സോണായിരുന്നു ഇവിടം.

പിച്ചാവരം കണ്ടല്‍ക്കാടുകള്‍

ഖാസി ഹില്‍സ്, മേഘാലയ - 'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്' എന്ന് വിളിക്കപ്പെടുന്ന ഖാസി ഹില്‍സില്‍ ഷില്ലോങ് പീഠഭൂമിയിലെ താഴ്ന്ന പര്‍വത രൂപങ്ങള്‍, ഖാസി ജനതയുടെ ആചാരങ്ങളില്‍ പേരുകേട്ട ഇടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാസി ഹില്‍സ്