ഇന്ത്യയിലെ പ്രശസ്തമായ ക്രിസ്മസ് കേക്കുകൾ ഏതൊക്കെയെന്നറിയാം

സമകാലിക മലയാളം ഡെസ്ക്

ഡിസംബർ ആകുമ്പോഴേക്കും എല്ലായിടത്തും ക്രിസ്മസ് കേക്കുകൾ കൊണ്ട് ഒരു ആഘോഷമാണ്.

Plum cake | Pinterest

പലതരം രുചിയിലും രൂപത്തിലും ഉള്ള ക്രിസ്മസ് കേക്കുകൾ വിപണി കീഴടക്കാറുണ്ട്.

Plum cake | Pinterest

ഇന്ത്യയിലെ പ്രശസ്തമായ ചില ക്രിസ്മസ് കേക്കുകൾ പരിചയപ്പെടാം.

Plum cake | Pinterest

പ്ലം കേക്ക്

ഇന്ത്യയിലെ ഒരു ഐക്കോണിക് ക്രിസ്മസ് കേക്കാണ് പ്ലം കേക്ക്. ഡ്രൈ ഫ്രൂട്ട്സും, നട്ട്സും, സ്പൈസസും, സിറപ്പും എല്ലാം ചേർത്ത് റിച്ച് ഫ്ലേവറിൽ ഇറങ്ങുന്ന ഈ പ്ലം കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസ് പോലും ഉണ്ടാകാറില്ല ഓരാൾക്കും.

Plum cake | Pinterest

റിച്ച് ഫ്രൂട്ട് കേക്ക്

ഒറ്റ നോട്ടത്തിൽ കണ്ടാൽ പ്ലം കേക്കാണെന്ന് തെറ്റിധരിച്ചുപോകുന്ന കേക്കാണ് റിച്ച് ഫ്രൂട്ട് കേക്ക്. ഇതിലെ പ്രധാന ചേരുവ ഡ്രൈ ഫ്രൂട്ട്സ് ആണ്.സിറപ്പിൽ കുതിർത്ത ഡ്രൈ ഫ്രൂട്ട്സിൽ ഉണ്ടാക്കുന്ന ഈ കേക്ക് ഇന്ത്യൻ വിപണി കീഴടക്കുന്ന ക്രിസ്മസ് കേക്കുകളിൽ ഒന്നാണ്.

Rich Fruit cake | Pinterest

കേരള ക്രിസ്മസ് ഫ്രൂട്ട് കേക്ക്

നിറയെ സ്പൈസസും ഫ്രൂട്ട്സും ഉപയോ​ഗിച്ച് കേരളത്തിൽ പ്രത്യേകമായി ഉണ്ടാക്കുന്ന കേക്കാണിത്. കടും നിറത്തിലുള്ള ഈ കേക്കിന് നിറം നൽകാൻ ഉപയോ​ഗിക്കുന്നത് കരമലൈസ് ചെയ്ത പഞ്ചസാരയാണ്.

Kerala Christmas Fruit cake | Pinterest

റം ആൻഡ് റൈസിൻ കേക്ക്

റമ്മിൽ കുതിർത്ത ഉണക്കമുന്തിരിയും മറ്റ് ഡ്രൈ ഫ്രൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്ന, ക്രിസ്മസ് സ്പെഷ്യൽ കേക്കാണ് റം ആൻഡ് റൈസിൻ കേക്ക് .

Rum and Raisins cake | Pinterest

ചോക്ലേറ്റ് ക്രിസ്മസ് കേക്ക്

അടുത്ത കാലങ്ങളായി ക്രിസ്മസ് കേക്കുകളുടെ പട്ടികയിൽ ഇടം പിടിച്ച കേക്കാണ് ചോക്ലേറ്റ് ക്രിസ്മസ് കേക്ക്. കൊക്കോയും ഡാർക്ക് ചോക്ലേറ്റും നട്ട്സും ചേർത്ത് ഉണ്ടാക്കുന്ന ഈ കേക്ക് പരമ്പരാ​ഗത ക്രിസ്മസ് കേക്കുകളുടെ ആധുനിക രുചിയാണ്.

Chocolate christmas cake | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file