സമകാലിക മലയാളം ഡെസ്ക്
വർഷങ്ങളായി നാട്ടുകാർ പറയുന്ന അനുഭവങ്ങളും വിചിത്ര സംഭവങ്ങളും കേരളത്തിലെ ചില സ്ഥലങ്ങളെ “ഹോണ്ടഡ്” പട്ടികയിൽ എത്തിച്ചിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകൾ ഇല്ലെങ്കിലും, ഈ കഥകൾ ഇന്നും ആളുകളിൽ കൗതുകവും ഭയവും സൃഷ്ടിക്കുന്നു.
അത്തരത്തിൽ ആളുകൾ രാത്രി പോകാൻ ഭയപ്പെടുന്ന ചില സ്ഥലങ്ങൾ നോക്കാം.
കരിന്തണ്ടന്റെ ആത്മാവ് ഉറങ്ങുന്ന ലക്കിടി
വയനാടിന്റെ കവാടമായ ലക്കിടി, കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടക്കുന്ന ഒരിടമാണ്. വയനാട്ടിലേക്ക് വഴിയന്വേഷിച്ചെത്തിയ ഒരു ബ്രിട്ടീഷ് എഞ്ചിനീയർക്കു ദുർഘടമായ മലയിടുക്കുകളിലൂടെ വഴികാട്ടിയത് കരിന്തണ്ടൻ എന്ന ആദിവാസി യുവാവായിരുന്നു. ആ സഹായത്തിനു അയാൾക്ക് കിട്ടിയതോ മരണശിക്ഷയും.
താൻ കണ്ടുപിടിച്ച വഴിയിലൂടെ യാത്ര ചെയ്യുന്നവരെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ കരിന്തണ്ടനെ ചങ്ങലയാൽ ബന്ധിച്ച് ഒരു മരത്തിൽ കെട്ടിയിട്ടു. മരം വളരുന്നതിനൊപ്പം ആ ചങ്ങലയും വളരുന്നുണ്ടെന്നാണ് വിശ്വാസം. രാത്രികളിൽ ആരുടെയോ ഞരക്കങ്ങളും മൂളലുകളും കേൾക്കാമെന്നും ഒരു രൂപം ഇരുട്ടിൽ നിന്ന് തുറിച്ചു നോക്കുന്നതു കാണാം എന്നും പറയപ്പെടുന്നു.
ബോണക്കാട് ബംഗ്ലാവ്
കേരളത്തിലെ പ്രേതബാധയുള്ള സ്ഥലങ്ങളെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്നസ്ഥലമാണ് ബോണക്കാട് ബംഗ്ലാവ്. ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിക്കുന്നത്.എസ്റ്റേറ്റ് മാനേജരായിരുന്ന ഒരു സായിപ്പിന് കുടുംബസമേതം താമസിക്കാനായി 1951ലാണ് ഈ ബംഗ്ലാവ് പണിതതെന്നാണ് ചിലർ പറയുന്നത്.
താമസം തുടങ്ങി വൈകാതെ തന്നെ തന്റെ മകൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയുംആ സങ്കടത്തിൽ സായിപ്പ് ഭാര്യയോടൊപ്പം ലണ്ടനിലേയ്ക്ക് തിരിച്ചുപോയി. പിന്നീട് അവിടെ താമസിച്ചവരും നാട്ടുകാരുമെല്ലാം പലപ്പോഴായി ബംഗ്ലാവിൽ ഒരു പെൺകുട്ടിയെ കണ്ടുവെന്നാണ് കഥ. കുട്ടിയുടെ കരച്ചിലും നിലവിളികളും അവിടെ മുഴങ്ങാറുണ്ടത്രേ.
അതിരപ്പള്ളിയിലെ കാടുകൾ
അതിരപ്പള്ളി വെള്ളച്ചാട്ടവും കാടുമെല്ലാം പകൽ വെളിച്ചത്തിൽ മനോഹരമായ അതിപ്പിള്ളി എന്നാൽ ഇരുട്ടിൽ സഞ്ചാരികളെ ഭയപ്പെടുത്തുന്നതാണ്. ഇരുട്ടിൽ ആ കാടിനുള്ളിൽ തിളങ്ങുന്ന കണ്ണുകളോടെ സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഒരു കൊച്ചു രൂപമുണ്ടെന്നാണ് വിശ്വാസം.
രാത്രികളിൽ ഇവിടെ ക്യാമ്പ് ഫെയർ സംഘടിപ്പിച്ച സഞ്ചാരികൾ ആ രൂപത്തെ കണ്ടിട്ടുണ്ടെന്നും പക്ഷേ പകലിൽ അങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടായിട്ടില്ലെന്നും പറയപ്പെടുന്നു. പണ്ടെപ്പോഴോ അവിടെ വെച്ച് മരിച്ചുപോയ ഒരു കുഞ്ഞു ബാലന്റെ ആത്മാവാണിതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
ശബരിമലയിലെ കാനന പാത
അയ്യനെ കാണാൻ കാനന പാതയിലൂടെ ശബരിമലക്ക് എത്തുന്നവർക്ക് മൃഗങ്ങളുടെ രൂപത്തിൽ നിരവധി പേടിപ്പിക്കുന്ന അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിനൊക്കെ അപ്പുറത്തു ഉൾക്കാടുകളിൽ നിന്ന് ഉണ്ടാകുന്ന ചില ശബ്ദങ്ങൾ അത് യാത്രകളെ ഭീതിയുടെ മുൾമുനയിൽ നിർത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates