സമകാലിക മലയാളം ഡെസ്ക്
ദേവദാസ്
1917ല്‍ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ദേവദാസ് എന്ന നോവല്‍ 16 തവണയാണ് സിനിമയായത്. ഹിന്ദി, ബംഗാള്‍ ഉള്‍പ്പടെയുള്ള ഭാഷകളിലായാണ് സിനിമ എത്തിയത്. ദിലീപ് കുമാര്‍, സൗമിത്ര ചാറ്റര്‍ജി, ഷാരുഖ് ഖാന്‍ തുടങ്ങിയവര്‍ ദേവദാസിനെ അവതരിപ്പിച്ചു.
എ ക്രിസ്മസ് കരോള്‍
ചാള്‍സ് ഡിക്കന്‍സിന്റെ ചെറുകഥയായ എ ക്രിസ്മസ് കരോളിനെ ആസ്പദമാക്കി 9 സിനിമകളാണ് ഒരുക്കിയത്. 1901ലാണ് ആദ്യത്തെ ചിത്രം എത്തുന്നത്. തുടര്‍ന്ന് ഒരു നൂറ്റാണ്ടിനിടയില്‍ പലവട്ടം ക്രിസ്മസ് കരോള്‍ സിനിമയായി. 1935, 1938, 1951, 1970, 1984, 1988, 1992, 2009 എന്നീ വര്‍ഷങ്ങളിലാണ് സിനിമകള്‍ എത്തിയത്.
ബാറ്റ്മാന്‍
ഏറെ ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രമാണ് ബാറ്റ്മാന്‍. 1943 ലാണ് ബാറ്റ്മാന്‍ കഥാപാത്രം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി ബാറ്റ്മാന്‍ സിനിമകളാണ് ഹോളിവുഡില്‍ പിറന്നിരിക്കുന്നത്.
ദൃശ്യം
മോഹന്‍ലാലും ജീത്തുജോസഫും ഒന്നിച്ച ദൃശ്യം പല ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളായ തെലുങ്ക്, കന്നഡ, തമിഴ് ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം എത്തി. അതോടൊപ്പം സിംഹള ഭാഷയിലും ചൈനീസ് ഭാഷയിലും ചിത്രീകരിച്ചു. ഇംഗ്ലീഷിലും കൊറിയയിലും ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഡ്രാക്കുള
ബ്രാം സ്റ്റോക്കറിന്റെ ഹൊറര്‍ നോവല്‍ ഡ്രാക്കുള 1931ലാണ് എഴുതുന്നത്. അന്നു മുതല്‍ കൗണ്ട്ഡ്രാക്കുളയെ ആസ്പദമാക്കി നിരവധി സിനിമകള്‍ പിറന്നു. 1958ല്‍ ക്രിസ്റ്റഫര്‍ ലീ ആണ് ആദ്യമായി ഡ്രാക്കുള വേഷത്തിലെത്തുന്നത്.
മണിച്ചിത്രത്താഴ്
1993ല്‍ മലയാളത്തിലിറങ്ങിയ ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളില്‍ എത്തി.
കിങ് കോങ്
1933ലാണ് കിങ് കോങ് എന്ന കഥാപാത്രം ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറ്റവും മികച്ച ഹൊറര്‍ ചിത്രമായാണ് ഇതിനെ കണക്കാക്കുന്നത്. 1976ലാണ് ഹോങ് കോങ് വീണ്ടും എത്തുന്നത്. 2005 ലം 2017ലും കിങ് കോങ് സിനിമകള്‍ പിറന്നു.