സമകാലിക മലയാളം ഡെസ്ക്
പൃഥ്വിരാജ്- ഇന്ദ്രജിത്ത്
മലയാളം സിനിമാ ലോകത്തെ പകരം വെക്കാനില്ലാത്ത താരങ്ങളായി മാറിയിരിക്കുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരന്റേയും നടി മല്ലിക സുകുമാരന്റേയും മക്കളാണ് ഇരുവരും. അമ്മയുടെ അഭിനയ പാത പിൻതുടർന്നാണ് ഇരുവരും സിനിമയിൽ എത്തിയത്.
കീർത്തി സുരേഷ്
തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് കീർത്തി സുരേഷ്. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനടിയായ മേനകയുടെ മകളാണ് കീർത്തി. മലയാളത്തിലൂടെ സിനിമിലേക്ക് എത്തിയ താരം തമിഴിലും തെലിങ്കിലും തിരക്കേറിയ നടിയായി.
കാളിദാസ് ജയറാം
ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന നടിയാണ് പാർവതി. നടൻ ജയറാമിനെ വിവാഹം ചെയ്തതോടെയാണ് താരം കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്. ദമ്പതികളുടെ മൂത്ത മകൻ കാളിദാസ് ജയറാം സിനിമയിലേക്ക് ചുവടുവെക്കുന്നത് കുട്ടിക്കാലത്താണ്. ഇപ്പോൾ തമിഴിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് താരം.
കല്യാണി പ്രിയദർശൻ
നടി ലിസിയുടേയും സംവിധായകൻ പ്രിയദർശന്റേയും മകളാണ് കല്യാണി പ്രിയദർശൻ. അച്ഛന്റെ പാത പിന്തുടർന്ന് അണിയറയിൽ സജീവമാകാനാണ് ആദ്യം കല്യാണി തീരുമാനിച്ചത്. പിന്നീട് അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ പ്രധാന നായികമാരിൽ ഒരാളാണ് കല്യാണി.
സിദ്ധാർത്ഥ്
മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായ കെപിഎസി ലളിതയുടെ മകൻ. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അച്ഛൻ ഭരതന്റെ പാത പിന്തുടർന്ന് സംവിധായക കുപ്പായവും അണിഞ്ഞിട്ടുണ്ട്.
കാർത്തിക നായർ
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാലോകത്താകെ കത്തിനിന്ന രാധയുടെ മകളാണ് കാർത്തിക നായർ. തെലുങ്ക് ചിത്രം ജോഷിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ജീവ നായകനായി എത്തിയ കോ വൻ വിജയമായതോടെ താരം ശ്രദ്ധനേടി. മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ മലയാളം സിനിമകളിൽ അഭിനയിച്ചു.