അമ്മയുടെ പഴയ ബ്ലൗസ് ഡിസൈനുകൾ മകളുടെ ഫാഷനിലേക്ക്; വീണ്ടും ട്രെൻഡാകുന്ന സ്റ്റൈലുകൾ

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾ തിരിച്ചെത്തുന്നത് പുതിയ കാര്യമല്ല. ഒരുകാലത്ത് അമ്മമാരുടെയും മുത്തശ്ശിമാരുടെയും വസ്ത്രശേഖരത്തിന്റെ ഭാഗമായിരുന്ന പല ഡിസൈനുകളും ഇന്ന് പുതിയ രൂപത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. സാരിക്കൊപ്പം ധരിക്കുന്ന ബ്ലൗസ് ഡിസൈനുകളിലും ഇതേ തിരിച്ചുവരവ് കാണാം.

Blouse Designs | Pinterest

പുതിയ കാലത്തിന്റെ ഫാഷൻ ട്രെൻഡുകൾക്കൊപ്പം പഴയകാല ഡിസൈനുകളുടെ ഭംഗി കൂട്ടിച്ചേർക്കുന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. പഴയ ഫോട്ടോകളിലും സിനിമകളിലും കണ്ടിരുന്ന ചില ബ്ലൗസ് ശൈലികൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

Blouse Designs | Pinterest

പഴയകാല സാരികളോടൊപ്പം ഏറെ ജനപ്രിയമായിരുന്ന പഫ് സ്ലീവ് ബ്ലൗസുകൾ വീണ്ടും ട്രെൻഡിലാണ്. കൈയുടെ ഭാഗത്ത് ചെറിയ വോളിയം നൽകുന്ന ഡിസൈൻ സാരിക്ക് കൂടുതൽ വിന്റേജ് ഭംഗി നൽകും. കോട്ടൺ, സിൽക്ക്, ഓർഗൻസ തുടങ്ങിയ തുണികളിൽ ഈ ഡിസൈൻ പരീക്ഷിക്കാം.

Blouse Designs | Pinterest

കഴുത്തിനോട് ചേർന്നുനിൽക്കുന്ന ഹൈ നെക്ക് ബ്ലൗസുകൾ പഴയകാലത്തെ ക്ലാസിക് സ്റ്റൈലുകളിൽ ഒന്നാണ്. അധികം അലങ്കാരങ്ങളില്ലാതെ തന്നെ സാരിക്ക് സൊഫസ്റ്റിക്കേറ്റഡ് ലുക്ക് നൽകാൻ ഈ ഡിസൈൻ സഹായിക്കും. പ്രിന്റഡ് സാരികൾക്കൊപ്പം സിംപിൾ ഹൈ നെക്ക് ബ്ലൗസ് പരീക്ഷിക്കാം.

Blouse Designs | Pinterest

വീതിയുള്ള ബോട്ട് നെക്ക് ഒരുകാലത്ത് സാരി ബ്ലൗസുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോൾ ഇതേ ഡിസൈൻ കൂടുതൽ മിനിമൽ രീതിയിൽ വീണ്ടും ഫാഷനിൽ ഇടംപിടിക്കുകയാണ്. കഴുത്തിന് ചുറ്റുമുള്ള ചെറിയ എംബ്രോയ്ഡറി ചേർത്താൽ ബ്ലൗസിന്റെ ലുക്ക് കൂടുതൽ ശ്രദ്ധേയമാക്കാം.

Blouse Designs | Pinterest

കോളറുള്ള ബ്ലൗസുകൾക്ക് പഴയകാല സിനിമകളിലും ഫാഷനിലും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഷർട്ട് കോളർ, മന്ദാരിൻ കോളർ, റൗണ്ട് കോളർ തുടങ്ങിയവ സാരിക്കൊപ്പം വീണ്ടും പരീക്ഷിക്കാം. പ്രത്യേകിച്ച് പ്ലെയിൻ സാരിക്കൊപ്പം കോളർ ബ്ലൗസ് ഒരു വ്യത്യസ്ത ലുക്ക് നൽകും.

Blouse design | Pinterest

കൈമുട്ടുവരെ നീളുന്ന എൽബോ ലെങ്ത് സ്ലീവ് പഴയകാല സാരി സ്റ്റൈലിന്റെ മറ്റൊരു പ്രത്യേകതയാണ്. വളരെ ചെറിയ സ്ലീവുകളെക്കാൾ കൂടുതൽ ക്ലാസിക് ലുക്ക് നൽകുന്നതിനൊപ്പം പരമ്പരാഗത സാരികളോടും ഇത് നന്നായി ചേരും.

Blouse design | Pinterest

നെക്ക്‌ലൈനിൽ ചെറിയ അലങ്കാരം

പഴയകാല ബ്ലൗസുകളിൽ വലിയ ഡിസൈനുകളേക്കാൾ കഴുത്തിനോട് ചേർന്ന് ചെറിയ എംബ്രോയ്ഡറി, പൈപ്പിങ്, ലേസ് അല്ലെങ്കിൽ ഗോൾഡൻ ബോർഡർ നൽകുന്ന രീതിയുണ്ടായിരുന്നു.

Blouse design | Pinterest

സാരിക്ക് കോൺട്രാസ്റ്റ് നൽകാൻ ബ്രോക്കേഡ് തുണിയിലുള്ള ബ്ലൗസ് ഉപയോഗിക്കുന്ന രീതിയും വീണ്ടും ജനപ്രിയമാകുന്നു. പ്രത്യേകിച്ച് സിൽക്ക്, കാഞ്ചീപുരം, ബനാറസി സാരികൾക്കൊപ്പം ഇത് കൂടുതൽ പരമ്പരാഗത ഭംഗി നൽകും.

Blouse design | Pinterest

സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസ് എന്ന പതിവിന് പകരം പഴയകാലത്ത് ധാരാളമായി കണ്ടിരുന്ന കോൺട്രാസ്റ്റ് ബ്ലൗസ് വീണ്ടും ട്രെൻഡിലാണ്. പച്ച സാരിക്കൊപ്പം പിങ്ക്, മഞ്ഞ സാരിക്കൊപ്പം പർപ്പിൾ, ചുവപ്പ് സാരിക്കൊപ്പം പച്ച തുടങ്ങിയ നിറക്കൂട്ടുകൾ പരീക്ഷിക്കാം.

Blouse design | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam