എംടിയുടെ മനോരഥങ്ങള്‍ - 9 കഥകള്‍, എട്ടു സംവിധായകര്‍; പിറന്നാള്‍ ദിനത്തില്‍ ട്രെയ്ലര്‍

സമകാലിക മലയാളം ഡെസ്ക്

എംടി തിരക്കഥയെഴുതിയ ഒന്‍പതു ചെറുസിനിമകളുടെ സമാഹാരാമായ മനോരഥങ്ങളുടെ ട്രെയ്ലര്‍ പിറന്നാള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു

TP SOORAJ@The New Indian Express

പ്രിയദര്‍ശന്‍, രഞ്ജിത്ത്, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്‌ എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും മനോരഥങ്ങളില്‍ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്

TP SOORAJ@The New Indian Express

കൊച്ചിയില്‍ നടന്ന പിറന്നാള്‍ ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തി. നേരിട്ട് എത്താന്‍ കഴിയാതിരുന്ന മോഹന്‍ലാലും മധുവും വിഡിയോയിലൂടെ ആശംസ അറിയിച്ചു

TP SOORAJ@The New Indian Express

'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ  മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. രഞ്ജിത്താണ് സംവിധാനം

TP SOORAJ@The New Indian Express.Kochi.

ഓളവും തീരവും, ശിലാലിഖിതം എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് മനോരഥങ്ങളില്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുള്ളത്

TP SOORAJ@The New Indian Express

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരാണ് മുഖ്യവേഷത്തില്‍

TP SOORAJ@The New Indian Express

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുന്ന ചിത്രം എംടിയുടെ 'ഷെർലക്ക്' ചെറുകഥ അടിസ്ഥാനമാക്കിയതാണ്

TP SOORAJ@The New Indian Express

പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാഴ്ച’ഒരുക്കുന്നത് ശ്യാമപ്രസാദ് ആണ്

TP SOORAJ@The New Indian Express

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates