സമകാലിക മലയാളം ഡെസ്ക്
പ്രിയപ്പെട്ട എംടി
എല്ലാ അർത്ഥത്തിലും ഇതിഹാസം ആയിരുന്നു എംടി എന്ന രണ്ടക്ഷരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ എന്നിങ്ങനെ പല മേഖലകളിലും പകരം വയ്ക്കാനാകാത്ത നിരവധി സംഭാവനകൾ അദ്ദേഹം നൽകി.
സിനിമയിലും
സാഹിത്യ ലോകം പോലെ മലയാള സിനിമാ ലോകത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 50ലധികം സിനിമകൾക്ക് വേണ്ടി തിരക്കഥയൊരുക്കുകയും ആറു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. 1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എംടി സിനിമാ രംഗത്തേക്ക് കടക്കുന്നത്.
തിരക്കഥയ്ക്കുള്ള പുരസ്കാരം
ഒരു മികച്ച ചലച്ചിത്രകാരനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ എംടിയെ മറികടക്കാൻ ഇതുവരെ മറ്റാർക്കും സാധിച്ചിട്ടില്ല.
സിനിമാ ലോകം
എംടിയുടെ സിനിമകൾ കാണാത്ത മലയാളികൾ വളരെ കുറവാണ്. നിർമാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങി വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ.
നിർമാല്യം
പള്ളിവാളും കാൽചിലമ്പും എന്ന തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച ചിത്രമായിരുന്നു ഇത്. അക്കാലത്ത് നിലനിന്നിരുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടാൻ എംടിക്ക് സാധിച്ചു.
ഉയരങ്ങളിൽ
എംടി തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ഉയരങ്ങളിൽ. ചിത്രത്തിലെ ജയരാജൻ എംടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെ മികച്ച പ്രകടനം മലയാളികൾ അടുത്തറിഞ്ഞ സിനിമയാണ് ഉയരങ്ങളിൽ.
ഉത്തരം
എംടി തിരക്കഥ രചിച്ച് പവിത്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്. എംടിയുടെ ഒരു അണ്ടർ റേറ്റഡ് മിസ്റ്ററി ത്രില്ലർ ചിത്രമാണിതെന്ന് പറയാം. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകൻ.
ഒരു ചെറുപുഞ്ചിരി
എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാർധക്യത്തിലെ ജീവിതവും പ്രണയവും പരസ്പര കരുതലുമൊക്കെ അതിമനോഹരമായി പറഞ്ഞുവെച്ചു. ഒടുവിൽ ഉണ്ണികൃഷ്ണന്റെ സ്വഭാവികാഭിനയം പ്രേക്ഷക ഹൃദയം കീഴടക്കി.
കടവ്
എസ്കെ പൊറ്റക്കാടിന്റെ കഥയെ അവലംബമാക്കി എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച ചിത്രമാണ് കടവ്. എംടിയുടെ എവർഗ്രീൻ സിനിമകളുടെ പട്ടിക വിരലിലെണ്ണാവുന്നതിനും അപ്പുറമാണ്.
എത്രയെത്ര സിനിമകൾ
വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, സുകൃതം, അക്ഷരങ്ങള്‍, സദയം, ആരണ്യകം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരൂഢം, അമൃതം ഗമയ എന്നിങ്ങനെ എത്രയെത്ര സിനിമകൾ ആ തൂലികത്തുമ്പിൽ നിന്ന് പേപ്പറിലേക്കും അവിടെ നിന്ന് സ്ക്രീനിലേക്കും പ്രേക്ഷക മനസിലേക്കും ഒഴുകിയിറങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates