സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് മൾബറി ചെടികൾ നിറയെ കായ്ച്ചു തുടിച്ചുനിൽക്കും. കടും ചുവപ്പും കറുപ്പും നിറങ്ങളിൽ കാണപ്പെടുന്ന ഈ ചെറിയ പഴം രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും കേമന്മാരാണ്.
കണ്ണുകളുടെ സംരക്ഷണം
മൾബറിയിൽ അടങ്ങിയിരിക്കുന്ന 'സിയാക്സാന്തിൻ' (Zeaxanthin) കണ്ണിന്റെ റെറ്റിനയെ സംരക്ഷിക്കുന്നു. വേനൽക്കാലത്തെ കഠിനമായ വെയിൽ മൂലമുണ്ടാകുന്ന കണ്ണ് എരിച്ചിലിനും തിമിരം പോലുള്ള പ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്.
ഹൃദയാരോഗ്യം
ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസ്തംഭന സാധ്യത ഒഴിവാക്കാനും മൾബറി പതിവായി കഴിക്കുന്നത് നല്ലതാണ്.
രക്തയോട്ടം മെച്ചപ്പെടുത്തും
മൾബറിയിൽ ഇരുമ്പ് (Iron) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും വിളർച്ച (Anemia) തടയുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തും
ഇതിലെ നാരുകൾ (Fiber) ദഹനം എളുപ്പമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. വേനലിൽ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മൾബറി വലിയ ആശ്വാസമാണ്.
പ്രതിരോധശേഷി
വിറ്റാമിൻ സി ധാരാളമായി ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സീസണൽ പനികൾ തടയാനും ഇത് സഹായിക്കുന്നു.