എല്ലാ വീട്ടിലും ഉണ്ടാകണം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രോ​ഗം വന്നാൽ നിർബന്ധമായും ഡോക്ടറെ കാണണം.

പ്രതീകാത്മക ചിത്രം | Pexels

പക്ഷെ ഡോക്ടറെ കാണുന്നതിന് മുൻപ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍ നമ്മുടെ പക്കല്‍ ഉണ്ടാകുന്നത് ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

ഇതിന് സഹായിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങളെ പരിചയപ്പെട്ടാം.

പ്രതീകാത്മക ചിത്രം | Pexels

തെർമോമീറ്റർ

ശരീര താപനിലയിലെ വ്യത്യാസങ്ങള്‍ നന്നായി മനസ്സിലാക്കാന്നുനതിന് വേണ്ടി ഉപയോ​ഗിക്കുന്നതാണ് തെർമോമീറ്റർ.

Thermometer | Pexels

ഗ്ലൂക്കോമീറ്റര്‍

രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുകയും താഴുകയും ചെയ്യുന്നത് പ്രമേഹ രോഗികളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഇത് അറിയാന്‍ ഒരു ഗ്ലൂക്കോമീറ്റര്‍ വാങ്ങി വയ്ക്കുന്നത് പ്രമേഹ രോഗികളുള്ള വീടുകളില്‍ ഗുണം ചെയ്യും.

Glucometer | Pexels

രക്തസമ്മര്‍ദം അളക്കുന്ന യന്ത്രം

എളുപ്പം കൊണ്ടു നടക്കാവുന്നതും രക്തസമ്മര്‍ദം അളക്കാവുന്നതുമായ ഇലക്ട്രോണിക് യന്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്.

Blood pressure monitor | Pexels

പള്‍സ് ഓക്‌സിമീറ്റര്‍

നമ്മുടെ ശരീരത്തിലെ ഓക്‌സിജന്റെ തോത് രേഖപ്പെടുത്തുന്ന ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍.ചില പള്‍സ് ഓക്‌സിമീറ്ററുകള്‍ ഹൃദയമിടിപ്പും രേഖപ്പെടുത്തും.

Pulse Oximeter | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File