പ്രോട്ടീൻ റിച്ച് ആണ്, പക്ഷെ മട്ടൻ അധികമായാൽ മുട്ട് വേദന

സമകാലിക മലയാളം ഡെസ്ക്

വിശ്വാസവും സൗഹൃദവും സ്നേഹവും നിറഞ്ഞ വലിയ പെരുന്നാളിന് ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. മട്ടന്‍ വിഭവങ്ങള്‍ക്കാണ് ബക്രീദ് ദിനത്തില്‍ മുന്‍തൂക്കം കൂടുതല്‍. മട്ടൻ ആരോ​ഗ്യത്തെ എങ്ങനെ സ്വാധീനിക്കും.

Mutton recipes | Pinterest

പ്രോട്ടീൻ റിച്ച്‌

മട്ടനിൽ പ്രോട്ടീൻ നല്ല രീതിയിലുണ്ട്. ഇത് പേശി ബലത്തിനും ഊർജ്ജത്തിനും മികച്ചതാണ്.

Mutton Curry and rice | Pinterest

ഇരുമ്പ് അഭാവം കുറയ്ക്കും

മട്ടനിൽ ഇരുമ്പ് ധാരാളമുണ്ട്. ഇത് വിളർച്ച (Anemia) തടയാൻ സഹായിക്കും. അമിതക്ഷീണം നേരിടുന്നവർക്ക് മട്ടൻ സൂപ്പ് പോലുള്ളത് കുടിക്കുന്നത് നല്ലതാണ്.

Mutton Curry | Pinterest

ശരീരത്തിന് എനർജി വർധിക്കും

മട്ടനിൽ ഇരുമ്പ്, വിറ്റാമിൻ B12 എന്നിവ കൂടുതലായതിനാൽ ക്ഷീണം കുറയാനും ശരീരത്തിന് ഊർജം ലഭിക്കാനും സഹായിക്കും.

Mutton Biriyani | Pinterest

പ്രതിരോധശേഷി

സിങ്ക്, പ്രോട്ടീൻ തുടങ്ങിയ ഘടകങ്ങൾ ശരീരത്തിന്റെ ഇമ്യൂണിറ്റി വർധിപ്പിക്കാൻ സഹായിക്കും.

Mutton Biriyani | Pinterest

അമിതമാകരുത്

ആഘോഷവേളയിൽ കൺട്രോൾ ഇല്ലാതെ മട്ടൻ കഴിച്ചാൽ പണി കിട്ടാനും സാധ്യതയുണ്ട്. അമിതമായാൽ മട്ടൻ മോശം കൊളസ്ട്രോൾ വർധിപ്പിക്കും. ഇത് ഹൃദ്രോ​ഗ സാധ്യതയും കൂട്ടാം.

Mutton Biriyani | Pinterest

ദഹന പ്രശ്നങ്ങൾ ഉണ്ടാകാം

വളരെ എണ്ണയും മസാലയും ചേർത്ത് തയ്യാറാക്കുന്ന മട്ടൻ വിഭവങ്ങൾ വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം.

Mutton Curry | Pinterest

കലോറി

മട്ടൻ വിഭവങ്ങൾക്ക് കലോറി ധാരാളമുണ്ട്. അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമായേക്കാം. അതുപോലെ യൂറിക് ആസിഡ് ഉയരാനും മുട്ട് വേദന ഉണ്ടാവാനും സാധ്യതയുണ്ട്.

Mutton Biriyani | Pinterest

കുറഞ്ഞ എണ്ണയിൽ, മിതമായ അളവിൽ, പച്ചക്കറികളോടൊപ്പം കഴിച്ചാൽ മട്ടൻ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.

mutton curry | Pinterest
samakalika malayalam | File