സമകാലിക മലയാളം ഡെസ്ക്
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടാണ് സോഷ്യൽ മീഡിയയിൽ ചർച്ച
സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്
പേളിയുടേത് ഇരട്ടത്താപ്പാണെന്നും ബാലന്‍സിങ് ആണെന്നുമായിരുന്നു വിമര്‍ശനം. പോസ്റ്റിടാൻ ഉപയോഗിച്ച ചാറ്റ് ജിപിടി പ്രോംപ്റ്റുവരെ ട്രോളുകളിൽ നിറയുന്നുണ്ട്
വിമര്‍ശിക്കുന്ന കമന്റുകള്‍ പേളി ഡിലീറ്റ് ചെയ്യുന്നതായും ആരോപണമുയർന്നിരുന്നു
ഇതിനിടെ ശക്തമായ നടപടിയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും പേളി പങ്കുവച്ചത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു
വയലന്‍സിന് പകരം സമാധാനത്തെ തെരഞ്ഞെടുത്തത് പലരേയും ചൊടിപ്പിച്ചുവെന്നാണ് പേളി പ്രതികരിച്ചത്. വിമര്‍ശിക്കുന്നവർ മക്കളെ വച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പേളി ആരോപിച്ചു
'എന്റെ ഇഷ്ടപ്പെട്ട നിറം കാവിയാണ്. ഇന്ത്യന്‍ പതാകയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നിറം അതാണ്' എന്നും പേളി പ്രതികരിച്ചു.
വിമർശനം ശക്തമായതോടെ സ്റ്റോറി ഡിലീറ്റ് ചെയ്യുകയും തന്റെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തു
ഇതേസമയം രഞ്ജിനി ഹരിദാസുമായുള്ള താരതമ്യവും ട്രോളുകളിൽ നിറയുകയാണ്
ഒരു റിയാലിറ്റി ഷോയ്ക്കിടെ രഞ്ജിനി പേളിയെ വിമർശിക്കുന്ന വിഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates