സമകാലിക മലയാളം ഡെസ്ക്
തൈറോയ്ഡ് ആരോഗ്യത്തെക്കുറിച്ച് പൊതുവിൽ നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇത് ലക്ഷണങ്ങൾ ശരിയായി തിരിച്ചറിയാതെ പോകുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്യുന്നു.
തൈറോയ്ഡിനെ കുറിച്ചുള്ള മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും മനസിലാക്കിയാൽ രോഗം നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായി ചികിത്സിക്കാം.
തൈറോയ്ഡ് ആരോഗ്യത്തെക്കുറിച്ചുള്ള ചില മിഥ്യാധാരണകളും വസ്തുതകളും നോക്കാം
മിഥ്യാധാരണ
തൈറോയ്ഡ് തകരാറുള്ളവർക്ക് ഗോയിറ്റർ ഉണ്ടാകും
വസ്തുത
രണ്ടും തൈറോയ്ഡുമായി ബന്ധപ്പെട്ടതാണെങ്കിലും ഗോയിറ്ററും വീക്കവും വ്യത്യസ്തമാണ്. തൈറോയ്ഡ് നോഡ്യൂളുകൾ ഗ്രന്ഥിക്കുള്ളിലെ മുഴകളാണ്, അതേസമയം വലുതായ ഗ്രന്ഥി മൂലമുണ്ടാകുന്ന കഴുത്തിലെ ദൃശ്യമായ വീക്കമാണ് ഗോയിറ്റർ. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗോയിറ്റർ ഉണ്ടാകണമെന്നില്ല.
മിഥ്യാധാരണ
പൊണ്ണത്തടി തൈറോയ്ഡ് തകരാറിലേക്ക് നയിച്ചേക്കാം
വസ്തുത
പൊണ്ണത്തടിയും ചില തൈറോയ്ഡ് അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെങ്കിലും, അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഇൻസുലിൻ പ്രതിരോധം, ജനിതകശാസ്ത്രം, കുടുംബ ചരിത്രം, ജീവിതശൈലി, പാരിസ്ഥിതിക എക്സ്പോഷറുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പങ്ക് വഹിക്കുന്നവയാണ്.
മിഥ്യാധാരണ
തൈറോയ്ഡ് തകരാറുണ്ടെങ്കിൽ, ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കണം
വസ്തുത
ഹൈപ്പോതൈറോയിഡിസത്തിന് ആജീവനാന്ത മരുന്ന് ആവശ്യമാണ്. ഹൈപ്പർതൈറോയിഡിസത്തിന് സാധാരണയായി 1–2 വർഷത്തെ മരുന്ന് മതി.
മിഥ്യാധാരണ
തൈറോയ്ഡ് പ്രശ്നങ്ങൾ ചികിത്സിക്കുന്നതിൽ കാലതാമസം വരുത്തുന്നത് കാൻസറിലേക്ക് നയിക്കും
വസ്തുത
തൈറോയ്ഡ് ചികിത്സ വൈകിപ്പിക്കുന്നത് കാൻസർ സാധ്യത ഉയർത്തില്ല, പക്ഷേ അടിസ്ഥാന രോഗാവസ്ഥ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
മിഥ്യാധാരണ
തൈറോയ്ഡ് പ്രശ്‌നങ്ങളുള്ള സ്ത്രീകൾക്ക് ഒരിക്കലും ഗർഭിണിയാകാൻ കഴിയില്ല.
വസ്തുത
ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയ്ഡിസവും പ്രത്യുത്പാദനക്ഷമതയെ ബാധിക്കും, പക്ഷേ ശരിയായ ചികിത്സയിലൂടെ പല സ്ത്രീകൾക്കും ഗർഭം ധരിക്കാനും ആരോഗ്യമുള്ള കുട്ടികൾക്ക് ജന്മം നൽകാനും കഴിയും.
മിഥ്യാധാരണ
തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർ ചില പച്ചക്കറികൾ കഴിക്കരുത്
വസ്തുത
ബ്രോക്കോളി, കോളിഫ്‌ളവർ, കേൽ പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിലെ ഗോയിറ്റ്രജൻ ചിലപ്പോൾ അയോഡിൻ സ്വീകരണത്തെ ബാധിക്കാം, എന്നാൽ ഇത് സാധാരണയായി ഗുരുതര അയോഡിൻ കുറവിലോ നിയന്ത്രണം ഇല്ലാത്ത ഹൈപ്പോതൈറോയിഡിസത്തിലോ മാത്രമാണ്.
മിഥ്യാധാരണ
തൈറോയ്ഡ് പ്രശ്നങ്ങൾ ഒഴിവാക്കാൻ അയോഡിൻ അടങ്ങിയ ഉപ്പ് കൂടുതൽ ചേർക്കുക.
വസ്തുത
അയോഡിൻ അടങ്ങിയിട്ടുണ്ടെങ്കിൽ പോലും ഭക്ഷണത്തിൽ അമിതമായി ഉപ്പ് ചേർക്കാൻ ശുപാർശ ചെയ്യുന്നില്ല. പകരം, അയോഡിൻ അടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates