സമകാലിക മലയാളം ഡെസ്ക്
നെയിൽ പോളിഷ് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് മിക്ക പെൺകുട്ടികളും. അതിനൊപ്പം ആവശ്യം വരുന്ന ഒന്നാണ് റിമൂവർ. എന്നാൽ റിമൂവർ ഇല്ലാതെയും നെയിൽ പോളിഷ് നീക്കം ചെയ്യാം.
ടൂത്ത് പേസ്റ്റ്
ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമായ ഈഥൈല്‍ അസെറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ടൂത്ത് പേസ്റ്റ് നഖത്തിൽ പുരട്ടിയ ശേഷം കോട്ടൺ തുണി കൊണ്ട് നീക്കം ചെയ്യാവുന്നതാണ്.
ഹാന്‍ഡ് സാനിറ്റൈസര്‍
അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം.
ഡിയോഡറൻ്റ്
നെയിൽ പോളിഷ് പുരട്ടിയ നഖങ്ങളിൽ അൽപ്പം ഡിയോഡറൻ്റ് പുരട്ടുക കോട്ടൺ പാഡ് ഉപയോഗിച്ചു പതിയെ തുടക്കുക.
ഹെയര്‍ സ്‌പ്രേ
ഹെയര്‍ സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഈ ഹെയര്‍സ്‌പ്രേ അല്പം ഒരു കോട്ടണില്‍ ഒഴിച്ച് നഖത്തില്‍ പുരട്ടി നന്നായി ഉരച്ചാല്‍ നെയില്‍ പോളിഷ് മാറിക്കിട്ടും.
പെർഫ്യൂം
ഡിയോഡറൻ്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളിൽ നിന്ന് അൽപ്പം പഞ്ഞിയിലേക്ക് എടുത്ത് നഖത്തിൽ പുരട്ടി നോക്കുക.
നാരങ്ങാനീര്
ടൂത്ത് പേസ്റ്റും നാരങ്ങാനീരും ചേർത്ത് നഖത്തിൽ പുരട്ടിയ ശേഷം മറ്റൊരു കോട്ടൺ കൊണ്ട് നെയിൽ പോളിഷ് തുടച്ചു കളയാം.