ദേശീയ ഡോക്ടേഴ്‌സ് ദിനം; ഡോ.ബിധാന്‍ ചന്ദ്ര റോയിയുടെ ഓര്‍മ ദിനം

സമകാലിക മലയാളം ഡെസ്ക്

എല്ലാ വര്‍ഷവും ജൂലൈ 1നാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത്. Family Doctors on the Front Line എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

മെഡിക്കല്‍ രംഗത്തെ വിദഗ്ധനും രാഷ്ട്രീയ സ്വാതന്ത്ര്യ സമര സേനാനിയുമായ ബിധാന്‍ ചന്ദ്ര റോയിയുടെ ഓര്‍മക്കായാണ് ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത്

വിക്കി പീഡിയ

1991 മുതലാണ് ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനം ആചരിക്കാന്‍ ആരംഭിച്ചത്.

വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത ദിനങ്ങളിലാണ് ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത്. ലോകത്ത് ആദ്യമായി ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത് 1993ല്‍ അമേരിക്കയിലെ ജോര്‍ജിയയിലാണ്.

1882 ജൂലൈ 1നാണ് ബിധാന്‍ ചന്ദ്ര റോയിയുടെ ജനനം. ഇദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിക്കി പീഡിയ

ക്വിറ്റ് ഇന്ത്യ സമരകാലത്ത് മഹാത്മാ ഗാന്ധിയെ പരിചരിച്ചതു ബിധാന്‍ ചന്ദ്ര റോയിയായിരുന്നു.

ഫെയ്‌സ്ബുക്ക്

കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

ഫെയ്‌സ്ബുക്ക്

അദ്ദേഹത്തിന്റെ ജന്മദിനവും ചരമ വാര്‍ഷികവും ജൂലൈ 1നാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 1962 ല്‍ 80 ാം വയസിലാണ് അന്ത്യം.

വിക്കി പീഡിയ

കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

എക്‌സ്

1961 ഫെബ്രുവരി ബിധാന്‍ ചന്ദ്ര റോയിക്ക് ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചു.

ഫെയ്‌സ്ബുക്ക്

ഇന്ത്യയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആദരവ് ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates