ചർമ്മത്തിന് ദോഷമില്ലാതെ മുഖം വൃത്തിയാക്കാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മതി

സമകാലിക മലയാളം ഡെസ്ക്

മുഖത്തെ പൊടി, എണ്ണമയം, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ പലരും ദിവസവും ഫേസ് വാഷ് ഉപയോഗിക്കാറുണ്ട്.

Face wash

എന്നാൽ ചിലപ്പോൾ ഫേസ് വാഷിലെ രാസഘടകങ്ങൾ ചർമ്മത്തെ വരണ്ടതാക്കാനും കേടുവരുത്താനും കാരണമാകാം.

Face wash

അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ ചില മികച്ച ഫേസ് വാഷ് പകരക്കാരെ പരിചയപ്പെടാം

Face wash

കടലമാവ്

മുഖം വൃത്തിയാക്കാൻ ഏറ്റവും പ്രചാരമുള്ള പ്രകൃതിദത്ത മാർഗമാണ് കടലമാവ്. ഇത് ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുകയും മൃതകോശങ്ങൾ അകറ്റുകയും ചെയ്യുന്നു.ഒരു ടീസ്പൂൺ കടലമാവിൽ കുറച്ച് വെള്ളമോ റോസ് വാട്ടറോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ശേഷം നന്നായി കഴുകാം.

Gram flour | Pinterest

പാൽ

പാലിലുള്ള ലാക്ടിക് ആസിഡ് ചർമ്മത്തെ മൃദുവായി ശുദ്ധീകരിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. കുറച്ച് പാൽ ഒരു പഞ്ഞിയിൽ എടുത്ത് മുഖത്ത് തേച്ച് അഞ്ച് മിനിറ്റിന് ശേഷം വെള്ളത്തിൽ കഴുകുക.

milk

തേൻ

തേൻ ഒരു സ്വാഭാവിക ക്ലെൻസറാണ്. ഇത് ചർമ്മത്തിലെ അഴുക്ക് നീക്കുന്നതിനൊപ്പം ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഒരു ചെറിയ അളവ് തേൻ മുഖത്ത് പുരട്ടി രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ മസാജ് ചെയ്യുക. പിന്നീട് ചെറുചൂടുവെള്ളത്തിൽ കഴുകുക.

Honey | Pinterest

തൈര്

തൈരിലുള്ള പ്രോബയോട്ടിക്സും ലാക്ടിക് ആസിഡും ചർമ്മത്തെ ശുദ്ധീകരിക്കാനും മൃദുവാക്കാനും സഹായിക്കുന്നു.ഒരു സ്പൂൺ തൈര് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക.

Curd

ഓട്സ്

സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ഓട്സ് മികച്ചൊരു ക്ലെൻസറാണ്. ഓട്സ് പൊടിച്ച് വെള്ളത്തിൽ കലർത്തി മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക.

Oats | Pinterest

കറ്റാർവാഴ ജെൽ

കറ്റാർവാഴ ചർമ്മത്തെ ശാന്തമാക്കുകയും അഴുക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി കുറച്ച് മിനിറ്റുകൾക്ക് ശേഷം കഴുകാം.

Aleo vera | Pinterest

അരിപൊടി

അരിപൊടി ചർമ്മത്തിലെ അധിക എണ്ണ നിയന്ത്രിക്കാനും മുഖത്തിന് തെളിച്ചം നൽകാനും സഹായിക്കുന്നു. അരിപൊടിയിൽ കുറച്ച് വെള്ളമോ പാലോ ചേർത്ത് മുഖത്ത് മൃദുവായി തേയ്ക്കുക.

Rice powder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file