സമകാലിക മലയാളം ഡെസ്ക്
"മനുഷ്യനിതൊരു ചെറിയ കാൽവെപ്പ്, മാനവരാശിക്കോ അതൊരു വൻകുതിച്ചുചാട്ടവും" - ചന്ദ്രനിൽ ആദ്യമായി കാൽവെച്ച മനുഷ്യൻ നീൽ ആംസ്ട്രോങിന്റെ വാക്കുകൾ
1969 ജൂലൈ 20-ന് നടന്ന അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആംസ്ട്രോങ് ചരിത്രം രചിച്ചത്
"ഹൂസ്റ്റൺ, ട്രാങ്ക്വിലിറ്റി ബേസിൽ നിന്നാണ്, 'ഈഗിൾ' സുരക്ഷിതമായി ഇറങ്ങി" - ചന്ദ്രനിൽ കാലുകുത്തിയ ഉടനെ നീൽ ആംസ്ട്രോങ് ഭൂമിയിലേക്ക് അയച്ച സന്ദേശം
നക്ഷത്രങ്ങളെ ഉന്നമിടൂ, കിട്ടാതെവന്നാൽ ചന്ദ്രനെ - നീൽ ആംസ്ട്രോങ്
'ചെറിയ മനോഹരമായ ആ നീലക്കുരുവായിരുന്നു ഭൂമി' എന്നാണ് യാത്രയ്ക്കു ശേഷം ആംസ്ട്രോങ് പറഞ്ഞത്
അദ്ദേഹത്തിന്റെ പെരുവിരലിനു പിറകിലൊതുങ്ങിയ ചെറു ഗോളം മാത്രമായിരുന്നു ബഹിരാകാശ കാഴ്ചയിലെ ഭൂമി
വിശാലമായ പ്രപഞ്ചത്തിൽ ഒഴുകിനിൽക്കുന്ന ചെറിയൊരു നീലഗോളമായി മാത്രമാണ് അദ്ദേഹത്തിന് ഭൂമിയെ തോന്നിയത്.
പ്രപഞ്ചത്തിന് മുന്നിൽ മനുഷ്യനെത്ര ചെറുതാണെന്നാണ് ആംസ്ട്രോങ് ചിന്തിച്ചത്
2012 ഓഗസ്റ്റ് 25-ന് ഒഹായോയിലെ സിൻസിനാറ്റിയിൽ വെച്ച് 82-ാം വയസ്സിൽ നീൽ ആംസ്ട്രോങ് അന്തരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates