സമകാലിക മലയാളം ഡെസ്ക്
പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന ചില പിഴവുകളാണ് പലപ്പോഴും നമ്മുടെ മുടിയ്ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.
പ്രത്യേകിച്ച് നനഞ്ഞ മുടിയിൽ നാം അറിയാതെ ചെയ്യുന്ന പിഴവുകൾ മുടിയുടെ കേടുപാടുകൾക്ക്കാ പ്രധാന കാരണമാകുന്നു.
നനഞ്ഞ മുടി കൈകാര്യം ചെയ്യുമ്പോൾ ഇനി പറയുന്ന പിഴവുകൾ ഒഴിവാക്കുക.
മുടി നനഞ്ഞിരിക്കുമ്പോൾ ചീകരുത്
നനഞ്ഞ മുടി പൊതുവെ ദുർബലമാണ്. ഇത് ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുടി പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം ചീകുക.
നനഞ്ഞ മുടി പൊതിഞ്ഞ് വെക്കുന്നത്
പലരും ചെയ്യുന്ന ഒരു കാര്യമാണിത്. മുടി വേഗത്തിൽ ഉണങ്ങാൻ ഇത് സഹായിക്കും എന്ന ധാരണ കൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. ഇത് മുടി പൊട്ടി പോകാൻ കാരണമാകുകയും മുടിയിൽ ഈർപ്പം കൊണ്ട് ദുർഗന്ധം ഉണ്ടാകാനും സാധ്യത ഉണ്ട്.
ബ്ലോ ഡ്രയർ ഉപയോഗിക്കുന്നത്
നനഞ്ഞ മുടി വേഗത്തിൽ ഉണക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് ബ്ലോ ഡ്രയറിന്റെ ഉപയോഗം. ഇത് പെട്ടന്ന് മുടി പൊട്ടിപ്പോകാൻ കാരണമാകുന്നു. നനഞ്ഞ മുടിയിൽ ഉടൻ ബ്ലോ ഡ്രയർ പ്രയോഗിക്കുന്നതിന് പകരം ചെറുതായൊന്ന് ഉണക്കിയ ശേഷം ബ്ലോ ഡ്രൈ ചെയ്യുന്നതാണ്.
സ്റ്റൈലിംഗ് ഉപകരണങ്ങൾ
മുടി നനഞ്ഞിരിക്കുമ്പോൾ പലരും കേർലിംഗ്, സ്ട്രൈറ്റനിങ് തുടങ്ങിയവ ചെയ്യാനായി മുടിക്ക് ചൂട് പകരുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് മുട് പെട്ടന്ന് പൊട്ടിപ്പോകുന്നതിനും മുടിയിഴകളുടെ കനം കുറയ്ക്കുന്നതിനും കാരണമാക്കും.
നനഞ്ഞ മുടിയോടെ ഉറങ്ങുന്നത്
മുടി കഴുകിയ ശേഷം ഉടനെ ഉറങ്ങാൻ പോകുന്ന ശീലം പലർക്കുമുണ്ട്. ഇത് ഹെയർ ഫോളിക്കിളുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. നനഞ്ഞ മുടിയോടു കൂടെ ഉറങ്ങാൻ പോകുന്ന ശീലം ഉപേക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates