ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഇവ ഒരിക്കലും സൂക്ഷിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പാചകത്തിന് ആവശ്യമായ വസ്തുക്കള്‍ കയ്യെത്തും ദൂരത്ത് ഉണ്ടാകണം.

പ്രതീകാത്മക ചിത്രം | Pexels

ഇത് പാചകം എളുപ്പമാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ, മിക്കവാറും വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന് ചുറ്റുമാകും സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pexels

പാചകം എളുപ്പമാക്കുമെങ്കിലും ചില വസ്തുക്കള്‍ സ്റ്റൗവിന് സമീപം സൂക്ഷിക്കുന്നത് ഭക്ഷണത്തിന് ഗുണനിലവാരം കുറയ്ക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്യാം.

പ്രതീകാത്മക ചിത്രം | Pexels

പാചക എണ്ണ

ഉയർന്ന താപനിലയിൽ എണ്ണ വളരെ സെൻസിറ്റീവായിരിക്കും. ഇത് എണ്ണയുടെ ​ഗുണം നഷ്ടപ്പെടാനും പെട്ടെന്ന് കേടായിപ്പോകാനും കാരണമാകുന്നു.

Oil | Pinterest

വിനാ​ഗിരി

എണ്ണയെ പോലെ വിനാ​ഗിരിയും അമിതമായി ചൂടേൽക്കുമ്പോൾ പെട്ടന്ന് കേടാകുന്നു.

Vinegar | Pinterest

പ്ലാസ്റ്റിക് വസ്തുക്കൾ

പ്ലാസ്റ്റിക് സാധനങ്ങൾ ഒരിക്കലും ​ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സൂക്ഷിക്കരുത്. ഇത് സാധനങ്ങൾ ഉരുകാനും തീപിടുത്തത്തിനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സുഗന്ധവ്യജ്ഞനങ്ങൾ

​ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സു​ഗന്ധവ്യജ്ഞനങ്ങൾ സൂക്ഷിച്ചാൽ ഇതിന്റെ രുചി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ഇത് കട്ടപിടിക്കാനും കാരണമാകുന്നു.

Spices | Pinterest

മരുന്നുകൾ

മരുന്ന് എപ്പോഴും തണുപ്പുള്ള അധികം വെളിച്ചമടിക്കാത്ത സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇതിന്റെ ​ഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Medicine | Pinterest

ക്ലീനറുകൾ

വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന വസ്തുക്കൾ ​ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി സൂക്ഷിക്കുന്നത് ഒഴിവാക്കണം.ഇത് തീപിടുത്തത്തിന് കാരണമാകുന്നു.

Cleaner | Pinterest

ഉപകരണങ്ങൾ

അമിതമായി ചൂടടിക്കുമ്പോൾ ഉപകരണങ്ങൾ കേടുവരാൻ സാധ്യതയുണ്ട്.അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ​ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വയ്ക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File