ഈമാസം പുറത്തിറങ്ങുന്ന എട്ടു പുതിയ കാറുകൾ

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡ്സര്‍ ഇവിയുടെ ലോഞ്ച് തീയതി എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. കമ്പനിയുടെ മൂന്നാമത്തെ പ്യുവര്‍-ഇലക്ട്രിക് വാഹനം സെപ്റ്റംബര്‍ 11-ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.

വിന്‍ഡ്സര്‍ ഇവി | iamge credit: MG Motor India

എം6 ഇലക്ട്രിക് എംപിവി വരും ആഴ്ചകളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് BYD ഇന്ത്യ. 55.4 kWh, 71.8 kWh എന്നിങ്ങനെ രണ്ടു ബാറ്ററി ഓപ്ഷനിലാണ് വാഹനം ഇറങ്ങുക. ഒറ്റ ചാര്‍ജില്‍ 420 കിലോമീറ്റര്‍ മുതല്‍ 530 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം.

ഒറ്റ ചാർജിൽ 420 കിലോമീറ്റർ മുതൽ 530 കിലോമീറ്റർ വരെ സഞ്ചരിക്കാം | IMAGE CREDIT: bydautoindia

ഈ മാസം കോമ്പസിന്റെ അപ്ഡേറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ ജീപ്പ് ഒരുങ്ങുകയാണ്. പുതുക്കിയ എസ്യുവി 168 ബിഎച്ച്പിയും 350 എന്‍എമ്മും പുറപ്പെടുവിക്കുന്ന അതേ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തും.

compass | image credit: jeep india

ടാറ്റ മോട്ടോഴ്സ് അടുത്ത ആഴ്ചകളില്‍ നെക്സോണ്‍ സിഎന്‍ജി പുറത്തിറക്കും. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തേകുക. ഇത് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി കാറായി മാറും.

ടാറ്റ നെക്സോണ്‍ | ഫയൽ

ബസാള്‍ട്ട് കൂപ്പെ എസ്യുവിക്കൊപ്പം C3, C3 എയര്‍ക്രോസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പുകള്‍ സിട്രോണ്‍ അവതരിപ്പിച്ചു. C3 യുടെ വില ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ C3 Aircrossന്റെ വില സെപ്റ്റംബര്‍ മാസത്തില്‍ കമ്പനി വെളിപ്പെടുത്തും.

സി ത്രീ എയർക്രോസ് | IMAGE CREDIT: citroen

മെഴ്സിഡസ് ബെന്‍സ് ഈ മാസം പുതിയ ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറാം തലമുറ ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ ഉല്‍പ്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, ഡീസല്‍ എന്‍ജിനാണ് കരുത്തുപകരുക.

ഈ മാസം പുതിയ ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ ബുക്കിങ് ആരംഭിക്കും | ഫയൽ

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയന്റിന്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് അല്‍പ്പം കൂടും. 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില.

ടാറ്റ കര്‍വ് | എക്സ്

സെപ്തംബര്‍ 9 ന് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കും. വരാനിരിക്കുന്ന എസ് യുവിയുടെ ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുമായാണ് അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് മത്സരിക്കുക.

അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് | image credit: hyundai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates