രാജ്യത്തെ ഏറ്റവും വരുമാനമുള്ള റെയില്‍വേ സ്‌റ്റേഷന്‍ ന്യൂഡല്‍ഹി; പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ഏറ്റവും തിരക്കേറിയതും വരുമാനവുമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ഒന്നാമത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ | എക്സ്

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 3337 കോടിയില്‍പ്പരം രൂപയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ വരുമാനം. ഇക്കാലയളവില്‍ 39,362,272 യാത്രക്കാരാണ് സ്റ്റേഷനിലെത്തിയത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ | എക്സ്

പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനാണ് രണ്ടാം സ്ഥാനത്ത്. 1692 കോടിയാണ് വരുമാനം. 61,329,319 യാത്രക്കാരാണ് 2023-24 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റേഷനെ ആശ്രയിച്ചത്.

ഹൗറ സ്റ്റേഷൻ | എക്സ്

ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ ആണ് മൂന്നാം സ്ഥാനത്ത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 1299 കോടിയാണ് വരുമാനം. 30,599,837 യാത്രക്കാരാണ് ഇക്കാലയളവില്‍ സ്റ്റേഷനിലെത്തിയത്.

ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ | എക്സ്

നാലാം സ്ഥാനത്ത് തെലങ്കാനയിലെ സെക്കന്ദ്രാബാദ് ആണ്. 1276 കോടിയാണ് വരുമാനം. 27,776,937 പേരാണ് സ്റ്റേഷനെ ആശ്രയിച്ചത്.

സെക്കന്ദ്രാബാദ് സ്റ്റേഷൻ | എക്സ്

ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനാണ് തൊട്ടുപിന്നില്‍. 1227 കോടിയുടെ വരുമാനവുമായി അഞ്ചാം സ്ഥാനത്താണ് ഈ സ്‌റ്റേഷന്‍. 14,537,686 യാത്രക്കാരാണ് ഈ സ്‌റ്റേഷന്‍ വഴി കടന്നുപോയത്.

ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷൻ | എക്സ്

മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനല്‍ ആണ് ആറാം സ്ഥാനത്ത്. 1,036 കോടിയുടെ വരുമാനമാണ് 2023-24 സാമ്പത്തികവര്‍ഷത്തില്‍ നേടിയത്. 14,680,379 യാത്രക്കാരാണ് ഇക്കാലയളവില്‍ ഈ സ്റ്റേഷന്‍ ഉപയോഗിച്ചത്.

ലോക്മാന്യ തിലക് ടെര്‍മിനല്‍ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates