പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കുകയാണോ പതിവ്?

സമകാലിക മലയാളം ഡെസ്ക്

പുതിയ വസ്‌ത്രങ്ങൾ വാങ്ങിയാൽ നേരെ ധരിക്കുകയാണോ പതിവ്? എങ്കിൽ ഇത് ചില ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

dress shopping | pinterest

പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണി ധാരാളം രാസ പദാ‌ർത്ഥങ്ങളും പൊടിപടലങ്ങളും പറ്റിയിരിപ്പുണ്ടാകാം. ഇവ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെ ശരീരത്തിൽ പ്രവേശിച്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

dress shopping | pinterest

അലർജി, ശ്വാസകോശപ്രശ്‌നങ്ങൾ, ചർമ രോഗങ്ങൾ എന്നിവയ്‌ക്ക് ഇവ കാരണമാകാം.

Shopping | Pinterest

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചില പുതിയ വസ്ത്രങ്ങളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് ചർമത്തിൽ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

Shopping | Pinterest

വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വലിയ ഫാക്ടറികളിലാണ്. വസ്ത്ര നിർമ്മാതാക്കൾ തുണിയുടെ രൂപം, ഘടന, ഈട് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഉൽ‌പാദന പ്രക്രിയയിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്.

shopping | Pinterest

ചുളിവുകൾ തടയാൻ ഫോർമാൽഡിഹൈഡ് പോലെ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ചായങ്ങൾ ഉപയോഗിക്കാറുണ്ട്.

dress shopping | pinterest

അതിനാൽ ഇവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തിട്ട് ഉണക്കിയെടുത്ത ശേഷം മാത്രമേ പുതിയ വസ്‌ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. കുട്ടികളുടെ കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

Dress shopping | pinterest
samakalika malayalam | file