യുഎഇയിലെ പുതിയ ഗതാഗത നിയമങ്ങള്‍ അറിയാം

അമല്‍ ജോയ്

യുഎഇയിലെ പുതിയ ഗതാഗതനിയമം നാളെ(മാര്‍ച്ച് 29) മുതല്‍ പ്രാബല്യത്തില്‍ വരും

പ്രതീകാത്മക ചിത്രം

നിയമ ലംഘകര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നത്

പുതിയ നിയമം അനുസരിച്ച് മൂന്ന് വിഭാഗങ്ങള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.

യുഎഇ

മറ്റുരാജ്യങ്ങളിലെ സാധുവായ ലൈസന്‍സുളളവര്‍, അന്താരാഷ്ട്ര ലൈസന്‍സ് ഉള്ളവര്‍, സന്ദര്‍ശക വിസയിലെത്തിയ മേല്‍പറഞ്ഞ രണ്ട് ലൈസന്‍സുകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ ലൈസന്‍സ് ആവശ്യമില്ല

യുഎഇ

യുഎഇയില്‍ ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാക്കിയിട്ടുണ്ട്

പുതിയ നിയമപ്രകാരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും

യുഎഇ

മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തക്കവിധത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതും ഗുരുതരമായ കുറ്റമാണ്.

യുഎഇ

ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അധികാരികള്‍ക്ക് അറസ്റ്റ് ചെയ്യാം.

യുഎഇ

അപകട ശേഷം കടന്നുകളയാന്‍ ശ്രമിച്ചാലും പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം.

യുഎഇ

വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങള്‍ തടയാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.

യുഎഇ

മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates