സമകാലിക മലയാളം ഡെസ്ക്
പർവതാരോഹണ ലോകത്തെ ഇതിഹാസമാണ് നിർമൽ 'നിംസ്‌ഡായ്' പുർജ
1983 ജൂലൈ 25-ന് നേപ്പാളിലെ മ്യാഗ്ദി ജില്ലയിൽ ജനിച്ച അദ്ദേഹം പിന്നീട് ബ്രിട്ടീഷ് സൈന്യത്തിലെ അത്യന്തം രഹസ്യവും എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുമായ സ്പെഷ്യൽ ബോട്ട് സർവീസിൽ (SBS) പ്രവേശിച്ച ആദ്യ ഗൂർഖ സൈനികനായി
16 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് പർവതാരോഹണത്തിലേക്ക് തിരിഞ്ഞത്
ലോകത്തിലെ ഏറ്റവും അപകടകരമായ കൊടുമുടികളിൽ അസാധാരണ റെക്കോർഡുകൾ സൃഷ്ടിച്ചു
8,000 മീറ്ററിന് മുകളിലുള്ള ലോകത്തിലെ 14 കൊടുമുടികളും വെറും 6 മാസവും 6 ദിവസവുമെടുത്ത് കീഴടക്കി റെക്കോർഡിട്ടാണ് നിർമൽ പുർജ ലോകശ്രദ്ധ നേടിയത്
എവറസ്റ്റ്–ലോത്സെ–മകാലു കൊടുമുടികൾ ഏകദേശം 48 മണിക്കൂറിനുള്ളിൽ കീഴടക്കി
2025-ൽ 8,000 മീറ്ററിന് മുകളിലുള്ള കൊടുമുടികളിലെ 50 വിജയകരമായ കയറ്റിറക്കങ്ങൾ പൂർത്തിയാക്കിയ ആദ്യ വ്യക്തി
ഓക്സിജൻ ഉപയോഗിക്കാതെയുള്ള 8,000 മീറ്റർ കൊടുമുടി കയറ്റങ്ങളുടെ എണ്ണത്തിലും റെക്കോർഡുകൾ സ്വന്തമാക്കി
2021-ൽ ലോകത്തിലെ ഏറ്റവും അപകടകരമായ കൊടുമുടിയായ K2 ആദ്യമായി ശൈത്യകാലത്ത് കീഴടക്കിയ നേപ്പാളി സംഘത്തിന് നിർമൽ പുർജ നേതൃത്വം നൽകി. പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്
2021-ൽ പുറത്തിറങ്ങിയ '14 പീക്ക്സ്: നത്തിങ് ഈസ് ഇംപോസിബിൾ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ പുർജയുടെ ജീവിതവും റെക്കോർഡുകളും ശ്രദ്ധ നേടി
2026 ജൂലൈയിൽ പാകിസ്ഥാനിലെ ബ്രോഡ് പീക്ക് (8,047 മീറ്റർ) കയറുന്നതിനിടെ ഉണ്ടായ ദുരിതത്തിൽ മരണം
2026 ജൂലൈ 30-ന് 6,600 മീറ്റർ ഉയരത്തിലുണ്ടായ വൻ ഹിമപാതത്തിൽ പുർജ ഉൾപ്പെട്ട പത്തംഗസംഘം അകപ്പെടുകയായിരുന്നു
കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം സാധ്യമായില്ല
ദാരിദ്ര്യത്തിൽ നിന്ന് ബ്രിട്ടന്റെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സിലേക്കും അവിടെ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച പർവതാരോഹകരിൽ ഒരാളിലേക്കും ഉയർന്ന അദ്ദേഹത്തിന്റെ ജീവിതം ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കും യുവാക്കൾക്കും പ്രചോദനമാണ്
സ്വപ്നങ്ങളിലേക്ക് ഒടിക്കയറാൻ തലമുറകൾക്ക് ഊർജമായിരിക്കും നിംസ്‌ഡായ്
"ഇന്നലെകളിൽ എന്റെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല, ഇന്നും അതെളുപ്പമല്ല, നാളെകളിൽ അത് എളുപ്പമുള്ളതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതേയില്ല": നിർമൽ പുർജ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates