നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

സമകാലിക മലയാളം ഡെസ്ക്

2019 മുതൽ നിര്‍മല സീതാരാമന്റെ ബജറ്റിനൊപ്പം മറ്റൊരു കാര്യവും ആളുകൾ ചർച്ചയാക്കിയിരുന്നു. അത് അവര്‍ ധരിക്കുന്ന സാരിയാണ്.

Nirmala Sitharaman | X

ഓരോ സാരിക്ക് പിന്നിലും ഓരോ കഥകളാണ് ഉണ്ടാകാറ്.

Nirmala Sitharaman | X

ഇത്തവണ അവർ എത്തിയത് തമിഴ്‌നാടിന്റെ നെയ്ത്ത് പാരമ്പര്യം പറയുന്ന കാഞ്ചീവരം സിൽക്ക് സാരി ധരിച്ചുകൊണ്ടാണ് .കൈകൊണ്ട് നെയ്‌തെടുത്തതാണ് പർപ്പ്ൾ നിറത്തിലുള്ള ഈ 'കട്ടം കാഞ്ചീവരം' സാരി.

Nirmala Sitharaman | ANI

സ്വർണ നിറത്തിലുള്ള ചെക്ക് ഡിസൈനും ത്രെഡ് വർക്കോട് കൂടിയ കോഫി ബ്രൗൺ നിറത്തിലുള്ള ബോർഡറുമാണ് ഈ സാരിയുടെ പ്രത്യേകത.

Nirmala Sitharaman | ANI

2025-ൽ, മധുബാനി കലയെ ആഘോഷിക്കുന്ന, മത്സ്യ രൂപങ്ങളും സ്വർണ്ണ ബോർഡറുമുള്ള ഓഫ്-വൈറ്റ് കൈത്തറി സാരിയാണ് നിര്‍മല ധരിച്ചത്. പത്മ അവാർഡ് ജേതാവായ ദുലാരി ദേവി നിർമ്മിച്ച ഈ സാരി സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.

Nirmala Sitharaman | X

2024-ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിന്റെ പാരമ്പര്യം പറയുന്ന മംഗൾഗിരി സിൽക്ക് സാരിയായിരുന്നു നിർമല ധരിച്ചത്. വെള്ള സിൽക്കിൽ മജന്ത നിറത്തിലുള്ള ബോർഡറിൽ ഗോൾഡൻ വർക്കുമുള്ള സാരി ആന്ധ്രാപ്രദേശിനോടുള്ള പ്രത്യേക പരിഗണനയിലാണ് അന്ന് ആ സാരി തിരഞ്ഞെടുത്തത്.

Nirmala Sitharaman | X

2024-ലെ ഇടക്കാല ബജറ്റിന്, പശ്ചിമ ബംഗാളിന്റെ പാരമ്പര്യം വിളിച്ചോതുന്ന, കാന്താ എംബ്രോയ്ഡറിയോടു കൂടിയ നീല ടസ്സർ സിൽക്ക് സാരിയാണ് നിര്‍മല ധരിച്ചത്. അതിലെ സ്റ്റിച്ചിംഗ് തന്നയെയായിരുന്നു പ്രധാന ആകര്‍ഷണം.

Nirmala Sitharaman | X

2023-ൽ കർണാടകയിലെ ദർവാഡിൽ നിന്നുള്ള കസുതി ത്രെഡ് വർക്ക് നിറഞ്ഞ, ടെമ്പ്ൾ ബോർഡറുള്ള ചുവപ്പ് സാരിയാണ് ധരിച്ചത്. കൈ കൊണ്ട് നെയ്‌തെടുത്ത ആ സാരിയിൽ രഥങ്ങളും മയിലുകളും താമരയുമാണ് തുന്നിച്ചേർത്തിരുന്നത്.

Nirmala Sitharaman | X

2022-ൽ ഒഡിഷയിലെ ഗഞ്ചാമിൽ നിന്നുള്ള സാരിയാണ് ചർച്ചയായത്. ബ്രൗൺ നിറത്തിലുള്ള ഈ ബ്രോംകായ് സാരിക്ക് ഓഫ്-വൈറ്റ് ബോർഡറാണുണ്ടായിരുന്നത്. ഗഞ്ചാമിലെ കൈത്തറി തൊഴിലാളികൾക്കുള്ള ആദരമായാണ് അന്ന് ആ സാരി ധരിച്ചത്.

Nirmala Sitharaman | X

2021-ൽ തെലങ്കാനയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ചുവപ്പും ഓഫ്-വൈറ്റും നിറത്തിലുള്ള പോച്ചംപള്ളി ഇക്കത്ത് സാരിയാണ് നിര്‍മല തിരഞ്ഞെടുത്തത്. അതിലെ ജ്യാമിതീയ പാറ്റേണുകൾ പ്രാദേശിക കലയെ ആഘോഷിക്കുന്ന തരത്തിലുള്ളവയായിരുന്നു.

Nirmala Sitharaman | X

2020-ലെ ബജറ്റിൽ, സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന, നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയാണ് നിര്‍മല സീതാരാമൻ ധരിച്ചത്. ഇത് വളർച്ചയുടെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു.

Nirmala Sitharaman | X

2019-ൽ തന്റെ ആദ്യ ബജറ്റിൽ, സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്ന, സ്വർണ്ണ ബോർഡറുള്ള പിങ്ക് മംഗൾഗിരി സിൽക്ക് സാരിയാണ് നിര്‍മല സീതാരാമൻ ധരിച്ചത്.

Nirmala Sitharaman | X

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file