പത്ത് മിനിറ്റില്‍ ഉണ്ടാക്കാം; നോ-കുക്ക് ബ്രേക്ക്ഫാസ്റ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

അവക്കാഡോ ടോസ്റ്റ്

ഗോതമ്പു ബ്രേഡിന് മുകളില്‍ നാരങ്ങ നീരും ഉപ്പും കുരുമുളകും ചേര്‍ത്ത് മിക്‌സില്‍ അരച്ച അവക്കാഡോ പുരട്ടിയെടുക്കുന്നതാണ് അവക്കാഡോ ടോസ്റ്റ്. മുട്ട ബുള്‍സൈ ചെയ്തും ചേർത്ത് ടോസ്റ്റിനെ അലങ്കരിക്കാറുണ്ട്.

ഗ്രീക്ക് തൈര് പര്‍ഫൈറ്റ്

ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയ ഫ്രൂട്‌സിന് മുകളില്‍ കട്ട തൈരൊഴിക്കുക അതിന് മുകളില്‍ വറുത്ത ഓട്‌സും നട്‌സും ചേര്‍ക്കാം. ഇത് ഒരു ലെയര്‍ കൂടി ആവര്‍ത്തിച്ചാല്‍ പെര്‍ഫക്ട് ബ്രേക്ക് ഫാസ്റ്റായി

ബേഗല്‍ ഗോണ്‍ ബനാനാസ്

ഗോതമ്പു ബ്രേഡിന് മുകളില്‍ ബട്ടര്‍ പുരട്ടി അതിന് മുകളില്‍ ഏത്തക്ക അരിഞ്ഞത് കൂടി വെച്ചാല്‍ ബേഗല്‍ ബനാനാസ് റെഡി

ചീയ വിത്ത് പുഡ്ഡിം​ഗ്

തലേന്ന് രാത്രി പാലിൽ കുതിർത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച ചീയ സീഡ് മിശ്രിതത്തിലേക്ക് ഫ്രഷ് ഫ്രൂട്ട്സ് (സ്‌ട്രോബെറി, ബ്ലൂബെറി , വാഴപ്പഴം, മുന്തിരി മുതലായവ) ചേർക്കുക. അതിന് മുകളിലായി അൽപം തേനോ പീനട്ട് ബട്ടറോ ഒഴിക്കുക. കൂടാതെ ബദാം, വാല്‍നട്ട്സ് തുടങ്ങിയ നട്ട്സുകള്‍ ചേർക്കാം.

ബ്രേക്ക്ഫാസ്റ്റ് സ്മൂത്തീസ്

പഴങ്ങളും, ഓട്‌സ്, നട്‌സ്, തേല്‍ തുടങ്ങിയ പാലിലും തൈരിലും ചേര്‍ത്താണ് സ്മൂത്തീസ് ഉണ്ടാക്കുന്നത്