ചാറ്റ് ചെയ്യാൻ ഇന്റർനെറ്റു വേണ്ട, ബ്ലൂടൂത്ത് മതി; സിജെപി പ്രതിഷേധത്തില്‍ ഹിറ്റായ 'ബിറ്റ്ചാറ്റ്' എന്താണ്?

സമകാലിക മലയാളം ഡെസ്ക്

മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡീസെന്‍ട്രലൈസ്ഡ് പിയര്‍-ടു-പിയര്‍ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്

Bit Chat | Pinterest

വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഫോണ്‍ നമ്പറോ ഇമെയിലോ നല്‍കി ബിറ്റ്ചാറ്റില്‍ അക്കൗണ്ട് തുടങ്ങേണ്ടതില്ല

Bit Chat | Pinterest

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറപ്പെടുകയും ചെയ്യാം

Bit Chat | Pinterest

ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടപ്പോഴും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാനും ഏകോപനം നടത്താനും ബിറ്റ്ചാറ്റ് പോലുള്ള ബ്ലൂടൂത്ത് ആപ്പുകള്‍ സഹായകരമായിരുന്നു

Bit Chat | Pinterest

സിഗ്‌നല്‍ ജാമറുകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ പോലും അടുത്തുള്ള ഫോണുകള്‍ തമ്മിലുള്ള വിനിമയം വഴി സന്ദേശങ്ങള്‍ തടസ്സമില്ലാതെ കൈമാറാന്‍ കഴിഞ്ഞുവെന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത.

Bit Chat | Pinterest

'ബിറ്റ്ചാറ്റ്' ആപ്പിന്റെ റിപ്പോസിറ്ററികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്

GitHub | Pinterest

വ്യാഴാഴ്ച നല്‍കിയ നോട്ടീസ് പ്രകാരം, ഐടി ആക്ട് സെക്ഷന്‍ 79(3)(ബി), ഐടി റൂള്‍സ് 2021 3(1)(ഡി) എന്നിവ മുന്‍നിര്‍ത്തിയാണ് ഉത്തരവ്

Bit Chat | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File