ഇനി ഉള്ളി കട്ട് ചെയ്യുമ്പോൾ കരയില്ല

സമകാലിക മലയാളം ഡെസ്ക്

കഞ്ഞിക്കൊപ്പം കൂട്ടുന്ന ചമ്മന്തി മുതല്‍ പതിനാറുകൂട്ടം തൊടുകറികള്‍ വിളമ്പുന്ന സദ്യവരെയുള്ള വിഭവങ്ങളില്‍ മുന്‍പന്തിയിലുള്ള പച്ചക്കറിയാണ് ഉള്ളി.

Onions | Pexels

രുചിയും പോഷകങ്ങളും ധാരാളമുണ്ടെങ്കിലും തൊട്ടാല്‍ വിവരമറിയും എന്നമട്ടിലാണ് ഉള്ളിയുടെ പെരുമാറ്റം.

Onions | Pexels

പക്ഷെ കറികൾക്ക് വേണ്ടി ഉള്ളി ഒന്ന് കട്ട് ചെയ്യാൻ തുടങ്ങിയാലോ, തുടങ്ങും നമ്മൾ കരയാൻ

പ്രതീകാത്മക ചിത്രം | AI Generated

ഉള്ളിയില്‍ ചിലയിനം എന്‍സൈമുകളും സള്‍ഫെനിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. മനുഷ്യരെ കരയിപ്പിക്കുന്നത് ഇവരാണ്.

പ്രതീകാത്മക ചിത്രം | Pexels

ഉളളി മുറിക്കുമ്പോള്‍ എന്‍സൈമുകള്‍ സള്‍ഫെനിക് ആസിഡ് പുറപ്പെടുവിക്കും. ഇതോടെ പ്രൊപ്പെനതിയല്‍ ഓക്‌സൈഡുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് നീരാവിയായി വായുവില്‍ കലരും. വാതകരൂപത്തില്‍ അദൃശ്യരായി വന്ന് കണ്ണ് നനയിപ്പിക്കുന്നത് ഇക്കൂട്ടരാണ്.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ ഉള്ളി കട്ട് ചെയ്യുമ്പോൾ കരയാതെ ഇരിക്കാനുള്ള ചില ട്രിക്കുകൾ നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഉള്ളി മുറിക്കാനെടുക്കും മുമ്പ് ഒരു 30 മിനുറ്റെങ്കിലും ഉള്ളി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

തൊലി കളഞ്ഞതിന് ശേഷം ഉള്ളി കുറച്ച് വെള്ളത്തിൽ ഇട്ടുവെയ്ക്കുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഉള്ളി കട്ട് ചെയ്യാൻ ഉപയോ​ഗിക്കുന്ന കട്ടിംഗ് ബോർ‍ഡിൽ കുറച്ച് വിനാ​ഗിരി തേക്കുക.

പ്രതീകാത്മക ചിത്രം | AI Generated

വിനാ​ഗിരി ഇല്ലെങ്കിൽ നനവുള്ള ഒരു ടവ്വൽ കട്ടിം​ഗ് ബോർഡിന് മീതെ വിരിച്ചതിന് ശേഷം ഉള്ളി കട്ട് ചെയ്താൽ കണ്ണിൽ നിന്നും കണ്ണുനീർ വരില്ല.

പ്രതീകാത്മക ചിത്രം | AI Generated

ഉള്ളി കട്ട് ചെയ്യുമ്പോൾ നല്ല മൂർച്ചയുള്ള കത്തി ഉപയോ​ഗിക്കുക.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File