സമകാലിക മലയാളം ഡെസ്ക്
ക്രിസ്റ്റഫർ നോളനെന്ന വിഖ്യത സംവിധായകന് കൊലയാളിയായൊരു സഹോദരനുണ്ടെന്ന് വിശ്വസിക്കുമോ?
തിരക്കഥാകൃത്തും നിർമാതാവുമായ ജൊനാഥൻ നോളനാണ് ക്രിസിന്റെ ഇളയ സഹോദരൻ
പ്രസ്റ്റീജ്, ഡാർക് നൈറ്റ്, ഡാർക് നൈറ്റ് റൈസസ്, ഇന്റർസ്റ്റെല്ലാർ എന്നീ സിനിമകളിൽ ജൊനാഥൻ സഹതിരക്കഥാകൃത്താണ്
ക്രിസിന്റെ 'മെമന്റോ' എന്ന ചിത്രം ജൊനാഥന്റെ 'മെമന്റോ മോറി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ചതാണ്
എന്നാൽ ജൊനാഥനു പുറമെ ക്രിസ്റ്റഫറിന് മാത്യു എന്ന മുതിർന്ന സഹോദരൻ കൂടെയുണ്ട്
അമേരിക്കയിലെ കുപ്രസിദ്ധനായ കോൺട്രാക്ട് കില്ലറാണ് മാത്യു നോളൻ
2009-ൽ കോസ്റ്ററിക്കയിൽ ധനകാര്യ വിദഗ്ധനായ റോബർട്ട് കോഹനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മാത്യു പ്രതിയായിരുന്നു
വിചാരണകാലത്ത് ജയിൽചാട്ടം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല
എന്നാൽ പിന്നീട് തെളിവുകളുടെ അഭാവത്തിൽ മാത്യുവിനെ കോടതി വെറുതെവിട്ടു
'മാത്യു മക്കോൾ ഓപ്പൺഹൈമർ' എന്നായിരുന്നു ഹിറ്റ്മാനായ മാത്യുവിന്റെ കള്ളപ്പേര്
ഏഴ് ഓസ്കർ അവാർഡുകൾ വാരിക്കൂട്ടിയ നോളന്റെ ചിത്രത്തിന്റെ അതേ പേര് - ഓപ്പൺഹൈമർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates