നോമ്പ് തുറ ഹെൽത്തിയാക്കാം

സമകാലിക മലയാളം ഡെസ്ക്

നോമ്പ് തുറക്കുമ്പോൾ ഏത് തരം ഭക്ഷണം കഴിക്കണമെന്നത് പലർക്കും ഉണ്ടാകുന്ന സംശയമാണ്

പ്രതീകാത്മക ചിത്രം | Pinterest

എപ്പോഴും ആരോഗ്യകരമായ വിഭവങ്ങളാകണം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.

പ്രതീകാത്മക ചിത്രം | AI Generated

സാധാരണ നോമ്പ് തുറയിൽ നിന്ന് ഇത്തവണത്തെ നോമ്പ് തുറ കുറച്ച് ഹെൽത്തിയാക്കുന്നതിനായി എന്തൊക്കെ ഉൾപ്പെടുത്താം എന്ന് നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

പഴങ്ങൾ തന്നെയാണ് നോമ്പ് മുറിക്കാൻ ഏറ്റവും ഉത്തമം. ഈന്തപ്പഴം, മുന്തിരി, മാമ്പഴം പോലുള്ള പഴങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. ഓറഞ്ച്, തണ്ണിമത്തൻ പോലുള്ള ജലാംശമുള്ള പഴങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്.

Fruits | Pinterest

എണ്ണ പലഹാരങ്ങൾ കുറച്ച് ആവിയിൽ വേവിച്ചെ എടുത്ത വിഭവങ്ങൾ ഉൾപ്പെടുത്തുക.

പ്രതീകാത്മക ചിത്രം | Pinterest

മിതമായ മധുരത്തിലുള്ള നാരങ്ങാ വെള്ളം, ഫ്രഷ്‌ ജൂസ് എന്നിവയും ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം. ഇവ നിർജലീകരണം ഇല്ലാതാക്കും. ജങ്ക്, ടിൻ ഫുഡുകളും കാർബണേറ്റഡ് ഡ്രിങ്ക്സും ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

Lime juice | Pinterest

ഉയർന്ന കലോറിയുടെ കലവറയായ ഈന്തപ്പഴമാണ് പണ്ട് മുതൽ തന്നെ പൊതുവിൽ നോമ്പ് മുറിക്കാൻ ഉപയോഗിക്കാറ്. ഈന്തപ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഊർജം നിലനിർത്താനുമാകും. വൈറ്റമിൻ ഇൻഡെക്‌സും വർധിപ്പിക്കും.

Dates | Pinterest

മത്സ്യം, മുട്ട, നട്‌സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിങ്ങനെ പ്രോട്ടീൻ റിച്ച് ആഹാരങ്ങൾ കഴിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

പ്രോ ബയോട്ടിക്കായ തൈര്, മോര്, യോഗർട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമാണ്.

പ്രതീകാത്മക ചിത്രം | AI Generated

നോമ്പ് കഞ്ഞിയും കഴിക്കാം. കാർബോ ഹൈഡ്രേറ്റും പ്രോട്ടീനും നോമ്പ് കഞ്ഞിയിലൂടെ നിങ്ങൾക്ക് ലഭിക്കും.

Thari kanji | Pinterest

നോമ്പ് തുറന്നു കഴിഞ്ഞാൽ ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്.

AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file